Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടലായി - മനക്കുളം...

'കടലായി - മനക്കുളം റോഡിന് കുഞ്ഞുണ്ണിഹാജിയുടെ പേരിടണം'

text_fields
bookmark_border
' കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഒമ്പത്,പതിനൊന്ന് വാര്‍ഡുകളുമായി ബന്ധിപ്പിക്കുന്ന കടലായി ജുമാമസ്ജിദ് - മനക്കുളം റോഡിന് കുഞ്ഞുണ്ണിഹാജിയുടെ പേരിടണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം അന്തരിച്ച കുഞ്ഞുണ്ണിഹാജി 33 വര്‍ഷം ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. മുന്‍ പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് പി.കെ.എം. അഷ്‌റഫ്‌ ആണ് പഞ്ചായത്ത് ഭരണസമിതിയോട് ഈ ആവശ്യം ഉന്നയിച്ചത്. റോഡി​െൻറ വികസനത്തിനും റോഡിലുള്ള പുതുക്കാടിതോട് പാലത്തി​െൻറ നിർമാണത്തിനും സഹായകമായ വിധം റോഡി​െൻറ ഇരു വശങ്ങളിലുമുള്ള ആവശ്യമായ സ്വന്തം സ്ഥലം സൗജന്യമായി വിട്ടുകൊടുത്തതിലുള്ള ആദര സൂചകമായിട്ടാണ് ഈ ആവശ്യം പി.കെ.എം. അഷ്‌റഫ്‌ ഉന്നയിച്ചത്. അനുശോചിച്ചു കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തംഗമായിരുന്ന കുഞ്ഞുണ്ണി ഹാജിയുടെ നിര്യാണത്തില്‍ വെള്ളാങ്ങല്ലൂര്‍ മഹല്ല് കമ്മിറ്റി അനുശോചിച്ചു. കെ.എ. മുഹമ്മദ്‌ ഹാജി അധ്യക്ഷനായി. കെ.പി .സൈനുദ്ദീന്‍ ഫൈസി പ്രാര്‍ഥന നടത്തി. സി.ഐ.അബ്ദുൽ അസീസ്‌ ഹാജി, പി.കെ.എം.അഷ്‌റഫ്‌, എ.എം. ഷാജഹാന്‍, കെ.എസ്. അബ്ദുള്‍ മജീദ്‌, ടി.എം. മുഹമ്മദ്‌, പി.കെ. മുഹമ്മദ്‌ കുഞ്ഞി, കെ.ബി.മുഹമ്മദ്‌ കുഞ്ഞി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. എ.എം.കുഞ്ഞുമുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ സര്‍വകക്ഷി അനുശോചിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡൻറ്‌ ഇ.വി. സജീവ്‌ അധ്യക്ഷനായി. ചന്ദ്രിക ശിവരാമൻ, ടി.എം. നാസർ, എ.എസ്. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story