Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപത്താഴക്കുണ്ട് ഡാം...

പത്താഴക്കുണ്ട് ഡാം നവീകരണത്തിന് 1.98 കോടി

text_fields
bookmark_border
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിൽ ഉൾപ്പെട്ട പത്താഴക്കുണ്ട് ഡാം നവീകരണത്തിനൊരുങ്ങുന്നു. പാതി വഴിയിൽ നിലച്ച പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ 1.98 കോടി രൂപ സർക്കാർ അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായി. പൂർണമായും മണ്ണുകൊണ്ട് നിർമിച്ച ഡാം 1978ലാണ് കമീഷൻ ചെയ്തത്. കൃഷിക്കായി വെള്ളം സംഭരിക്കുക എന്നതായിരുന്നു ലക്ഷ്യം. 3075 മീറ്റർ നീളത്തിൽ ഇടതുകര കനാലും, 1456 മീറ്റർ നീളത്തിൽ വലതുകര കനാലും ഡാമിനുണ്ട്. ഡാമി​െൻറ ആയക്കെട്ട് പൂർണമായും മുണ്ടത്തിക്കോട് പഞ്ചായത്തിലാണ്. അതുകൊണ്ടുതന്നെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെ ജലക്ഷാമത്തിന് പരിഹാരം കാണാൻ കഴിയുന്നതാണ് പദ്ധതിയെന്ന വിലയിരുത്തലും അധികൃതർക്ക് ഉണ്ടായിരുന്നു. എന്നാൽ, കമീഷൻ ചെയ്തതിന് പിന്നാലെ ഡാമിന് ചോർച്ചയുണ്ടായത് പ്രതീക്ഷകളെല്ലാം താളംതെറ്റിച്ചു. മുൻ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഫണ്ട് അനുവദിച്ചാണ് നേരേത്ത നവീകരണം നടത്തിയത്. ചോർച്ചയടക്കാൻ ലക്ഷക്കണക്കിന് രൂപ വിവിധ ഘട്ടങ്ങളിൽ ചെലവഴിച്ചെങ്കിലും ഫലവത്തായില്ല. ടെൻഡർ നടപടി പൂർത്തിയായതോടെ നവീകരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ശ്രീജ, വൈസ് പ്രസിഡൻറ് സി.വി. സുനിൽകുമാർ എന്നിവർ അറിയിച്ചു. ചികിത്സസഹായ വിതരണം വടക്കാഞ്ചേരി: മുള്ളൂർക്കര ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റി​െൻറ സ്നേഹാർദ്രം പദ്ധതിയിലൂടെ നിർധന രോഗികൾക്ക് ചികിത്സ ധനസഹായം വിതരണം ചെയ്തു. പ്രവാസി സംരംഭകൻ കെ.കെ. ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻറ് കെ.എം.എ. ബക്കർ അധ്യക്ഷത വഹിച്ചു. ഐശ്വര്യ സുരേഷ് മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി സി.എച്ച്. ബഷീർ അഹമ്മദ് ബുർഹാനി സ്വാഗതവും ട്രഷറർ എ.എം. അഹമ്മദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story