Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇ^-ഹെൽത്ത് രജിസ്ട്രേഷൻ ...

ഇ^-ഹെൽത്ത് രജിസ്ട്രേഷൻ ക്യാമ്പ്

text_fields
bookmark_border
ഇ-ഹെൽത്ത് രജിസ്ട്രേഷൻ ക്യാമ്പ് വേലൂർ: ജനങ്ങളുടെ ആരോഗ്യ ചികിത്സ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുകയും അതിവേഗത്തിൽ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന ഇ-ഹെൽത്ത് രജിസ്ട്രേഷൻ ക്യാമ്പ് വേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടങ്ങി. പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്വപ്ന രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല ഹെൽത്ത് ടെക്നിക്കൽ അസി. പി.കെ. രാജു പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ റഷീദ്, ചൊവ്വന്നൂർ ബ്ലോക്ക് സ്ഥിരം സമിതി അംഗം ഇക്ബാൽ, കുരിയാക്കോസ് ജോൺ, ശുഭ അനിൽകുമാർ, ടി.ആർ. ഷോബി, ഡെയ്‌സി ഡേവിസ്, അരുന്ധതി സുരേഷ്, പി.കെ. ശ്യാംകുമാർ, എൻ.ഡി. സിമി, ടി.കെ. മുരളി, എ.എസ്. ചന്ദ്രൻ, പ്രശാന്ത് കുമാർ, കെ.കെ. ഷാജൻ, ഷീബ ഗോപിനാഥൻ, എൽ.സി ഔസേഫ്, വി.എ. സതീഷ്, ശ്രീജ നന്ദൻ എന്നിവർ സംസാരിച്ചു. വേലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സ്മിത കൊച്ചുമോൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ പി. ബിജയ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story