Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യസംസ്കരണത്തിൽ...

മാലിന്യസംസ്കരണത്തിൽ കുന്നംകുളം മാതൃക ^ഡോ. തോമസ് ഐസക്

text_fields
bookmark_border
മാലിന്യസംസ്കരണത്തിൽ കുന്നംകുളം മാതൃക -ഡോ. തോമസ് ഐസക് കുന്നംകുളം: നഗരസഭയുടെ കുറുക്കൻപാറ ട്രഞ്ചിങ് ഗ്രൗണ്ടിെല മാലിന്യസംസ്കരണം മാതൃകാപരമാണെന്ന് മന്ത്രി ഡോ. തോമസ് ഐസക്. നഗരം വൃത്തിയാക്കാന്‍ വലിയ സാങ്കേതികവിദ്യകളൊന്നും വേണ്ടെന്നും പ്ലാസ്റ്റിക് വേര്‍തിരിച്ചുള്ള ജൈവമാലിന്യം നല്‍കാനുള്ള സാമാന്യ ബോധമുണ്ടായാൽ മതിയെന്നും മന്ത്രി പറഞ്ഞു. മറ്റ് പല സ്ഥലങ്ങളിലും വിൻഡ്രോ കമ്പോസ്റ്റിങ് സംവിധാനം നടപ്പിലാക്കുന്നത് പരാജയമാണ്. പ്ലാസ്റ്റിക് ചേർന്ന മാലിന്യം കൂട്ടിയിട്ട് സംസ്കരിക്കുന്നതാണ് പരാജയത്തിന് കാരണം. എന്നാൽ, ചകിരിപ്പിത്തിൽ ബാക്ടീരിയ ഇനോക്കുലം ചേർത്താണ് കുന്നംകുളത്ത് മാലിന്യം സംസ്കരിക്കുന്നത്. ഇത് പ്രകൃതിയോടിണങ്ങുന്നതാണ്. മാലിന്യ സംസ്കരണത്തിന് കൂടുതല്‍ യന്ത്രസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. ചകിരിപ്പിത്ത് ട്രഞ്ചിങ് ഗ്രൗണ്ടില്‍ ഉണ്ടാക്കാന്‍ സംവിധാനം വേണം. നാളികേരം സംഭരിക്കാനായാല്‍ ചകിരിച്ചോറും നാരും വേര്‍തിരിക്കുന്ന യൂനിറ്റ് തുടങ്ങാം. ഇതിനുവേണ്ട സാമ്പത്തിക സഹായം സര്‍ക്കാർ അനുവദിക്കും. പുതിയ ആശയങ്ങളോടെ ഇപ്പോഴത്തെ സംവിധാനം വിപുലമാക്കണമെന്നും ഡോ. ഐസക് നിർേദശിച്ചു. ചെയര്‍പേഴ്സൺ സീത രവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി.എം. സുരേഷ്, കൗൺസില്‍ അംഗങ്ങള്‍, സെക്രട്ടറി ബിനയ് ബോസ്, വിന്‍ഡ്രോ കമ്പോസ്റ്റിങ് സംവിധാനത്തി​െൻറ സാങ്കേതിക ഉപദേഷ്ടാവ് ഡോ. ജോഷി ചെറിയാന്‍, ഐ.ആര്‍.ടി.സി പ്രതിനിധി വി.ജി. ഗോപിനാഥ്, വി. മനോജ്കുമാര്‍ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story