Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനൂറായിരം ത്രികോണങ്ങൾ...

നൂറായിരം ത്രികോണങ്ങൾ ചേർന്നാൽ അരയന്നം

text_fields
bookmark_border
ചാവക്കാട്: നൂറായിരം ത്രികോണങ്ങൾ ചേർന്നാൽ അരയന്നമാകും. ജില്ല ശാസ്ത്രോത്സവത്തിൽ മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്റ്റിൽ മോഡൽ മത്സരത്തിൽ പെരിങ്ങോട്ടുകര എസ്.സി.ജി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മിർസ സജിത് കടലാസ് മടക്കിയുണ്ടാക്കിയ അരയന്നമാണിത്. വെള്ളക്കടലാസ് മുറിച്ചെടുത്ത് നിർമിച്ച നൂറായിരം ത്രികോണങ്ങൾ ഒരുക്കൂട്ടിയാണ് അരയന്നം ഒരുക്കിയത്. തൃശൂരിലെവിടെയാ അടിമാലി...? ചാവക്കാട്: തൃശൂരിൽ തിരൂരുണ്ട്. വടകരയിൽ കൊല്ലവുമുണ്ട്. ഇനി അതുപോലെയെങ്ങാനും തൃശൂരിൽ അടിമാലിയുണ്ടോ...? ജില്ല ശാസ്ത്രോത്സവത്തോടൊപ്പം എം.ആർ.ആർ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വി.എച്ച്.എസ്.ഇ റീജനൽ വൊക്കേഷനൽ എക്സ്പോയിൽ പങ്കെടുത്ത ഇടുക്കി ജില്ലയിലെ വിദ്യാർഥികളെ കണ്ടപ്പോൾ പലർക്കും തോന്നിയ സംശയമാണിത്. ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് ആകെ എത്തിയത് അടിമാലി എസ്.എൻ.ഡി.പി വി.എച്ച് സ്കൂൾ മാത്രമാണ്. ജില്ലയിലെ മറ്റ് സ്കൂളുകളിലെ സ്റ്റാളുകൾ സന്ദർശിച്ച് ഇവരുടെ സ്റ്റാളിലെത്തുമ്പോഴാണ് സംഗതികളുടെ കിടത്തമറിയാത്തവർക്ക് സംശയമുണ്ടാകുന്നത്. വി.എച്ച്.എസ്.ഇ മേഖല തിരിച്ചപ്പോൾ അധികൃതരാണ് തൃശൂരും ഏറെ അകെല കിടക്കുന്ന ഇടുക്കിയും തമ്മിൽ കൂട്ടിയിണക്കിയത്. തൊട്ടടുത്ത് പാലക്കാടും എറണാകുളവുമൊക്കെയുണ്ടായിട്ടും തൃശൂർ മേഖലയിൽ ഇടുക്കി ഉൾപ്പെട്ടതിൽ വിദ്യാർഥികളും അധ്യാപകരും കുറച്ചൊന്നുമല്ല പ്രയാസപ്പെടുന്നത്. ചാവക്കാട് പോലുള്ള ജില്ലയുടെ വടക്കൻ മേഖലയിലേക്ക് ഇടുക്കിയിൽനിന്ന് എത്താനുള്ള പ്രയാസം ചെറുതൊന്നുമല്ല.
Show Full Article
TAGS:LOCAL NEWS 
Next Story