Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശാസ്​ത്രമേള: അറേബ്യൻ...

ശാസ്​ത്രമേള: അറേബ്യൻ ഗോപുരം മിനി ഗൾഫിലും

text_fields
bookmark_border
ചാവക്കാട്: ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലുകളിൽ ഒന്നായ ദുബൈ ജുമൈറ ബീച്ചിലെ ബുർജുൽ അറബി​െൻറ തനിപ്പകർപ്പ് 'മിനി ഗൾഫി'ലും. ജില്ല ശാസ്ത്രോത്സവം നടക്കുന്ന മണത്തല ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിൽ മതിലകം സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അരുന്ധതിദേവി മനോജാണ് അറേബ്യൻ ഗോപുരം പണിതുയർത്തിയത്. ബുർജുൽ അറബി​െൻറ മാതൃകയിൽ അരുന്ധതി നിർമിച്ച ഗോപുരത്തിന് അഞ്ചടിയാണ് ഉയരം. സ്റ്റിൽ മോഡൽ മത്സരത്തിന് അനുവദിച്ച മൂന്ന് മണിക്കൂർ കൊണ്ടാണ് ഇൻർനെറ്റിലൂടെയും മറ്റും ശേഖരിച്ച് ഹൃദയത്തിലാക്കിയ ബുർജുൽ അറബി​െൻറ വിവിധ ആങ്കിളുകളിലുള്ള ദൃശ്യങ്ങൾ ചേരുംപടി ചേർത്തത്. ഫോറെക്സ് ബോർഡുകളും വിനൈൽ സ്റ്റിക്കറുകളും ഫ്ലക്സ് ഗ്ലൂവുമാണ് ഇതിന് ഉപയോഗിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story