Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃപ്രയാർ ഏകാദശി:...

തൃപ്രയാർ ഏകാദശി: നിറമാല വിളക്ക് ആരംഭിച്ചു

text_fields
bookmark_border
തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിലെ ഏകദശിയോടനുബന്ധിച്ച നിറമാല വിളക്ക് ആരംഭിച്ചു. ഇനി 34 നാൾ നിറമാല വിളക്കുതെളിക്കും. ഡിസംബർ 13നാണ് ഏകാദശി. ദേവസ്വം മാനേജർ സ്്റ്റാഫിേൻറതായിരുന്നു ആദ്യ നിറമാല വിളക്ക്. കൊച്ചിൻ ദേവസ്വം ബോർഡ് അസി. കമീഷണർ എ.ജയകുമാർ നിറമാല വിളക്കിൽ ആദ്യ തിരികൊളുത്തി. തുടർന്ന് ക്ഷേത്ര വികസന സമിതി ഭാരവാഹികളായ പി.ജി. നായർ, പി. മാധവമേനോൻ, യു.പി. കൃഷ്ണനുണ്ണി, ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികളായ എം. സ്വർണലത, വി.ആർ. പ്രകാശൻ, മർച്ചൻറ്സ് അസോ. പ്രസിഡൻറ് ജയരാജൻ തമ്പി , അയ്യപ്പസേവ സമാജം പ്രസിഡൻറ് സതീഷ് ചന്ദ്രൻ എന്നിവരും തിരി തെളിച്ചു. ഭക്തജനങ്ങൾ പങ്കെടുത്ത ശോഭായാത്രയും ഉണ്ടായിരുന്നു. വിളക്കിനു ശേഷം തൃപ്രയാർ രമേശൻ നായർ നേതൃത്വം നൽകിയ പഞ്ചവാദ്യവും നന്ദിനി വർമയുടെ തായമ്പക അരങ്ങേറ്റവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story