Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുത്തൻചിറ...

പുത്തൻചിറ ആശുപത്രിയിലേക്ക് നെബുലൈസറുകൾ നൽകി

text_fields
bookmark_border
പുത്തൻചിറ: കരിങ്ങോൾചിറ ജനകീയ കൂട്ടായ്മ സാന്ത്വനം -2017നോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുത്തൻചിറ സർക്കാർ ആശുപത്രിയിലേക്ക് നെബുലൈസറുകൾ സൗജന്യമായി നൽകി. കുട്ടികളുടെ വിഭാഗത്തിനും അത്യാഹിത വിഭാഗത്തിനും ജനറൽ വാർഡിനുമായി മൂന്ന് നെബുലൈസറുകളാണ് നൽകിയത്. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ് വി.എ. നദീർ അധ്യക്ഷത വഹിച്ചു. പുത്തൻചിറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന സുധാകരൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.ഐ. നിസാർ, വി.എൻ. രാജേഷ്, റോമി ബേബി, പഞ്ചായത്ത് അംഗങ്ങളായ ഷൈല പ്രകാശൻ, എസ്.ഐ മനോജ് , എം.പി. സോണി, രിഫായ അക്തർ സംഗീത അനീഷ്, കെ.വി. സുജിത്ത് ലാൽ, മഹേഷ് മോഹൻ, സൗദാമിനി, കുമാരി കാഞ്ചന, കൂട്ടായ്മ പ്രസിഡൻറ് സാലി സജീർ, സെക്രട്ടറി യു.കെ. വേലായുധൻ, വൈസ് പ്രസിഡൻറ് സനാതനൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story