Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡി സിനിമാസ് ഭൂമി...

ഡി സിനിമാസ് ഭൂമി ​ൈകയേറ്റം: വിജിലൻസ് റിപ്പോർട്ടിനെതിരെ ആക്ഷേപം

text_fields
bookmark_border
തൃശൂർ: ചാലക്കുടിയിൽ നടൻ ദിലീപി​െൻറ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് പുറേമ്പാക്ക് ഭൂമി ൈകയേറിയെന്ന പരാതിയിൽ വിജിലൻസ് ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്ന് ആക്ഷേപം. ഭൂമി ൈകയേറ്റമില്ലെന്ന് കണ്ടെത്തി വിജിലൻസ് നൽകിയ ത്വരിതാന്വേഷണ റിപ്പോർട്ടിനെതിരെ ഹരജിക്കാരനായ പി.ഡി. ജോസഫാണ് തൃശൂർ വിജിലൻസ് കോടതിയിൽ ആക്ഷേപം നൽകിയത്. ആരോപണങ്ങൾ വിജിലൻസ് പരിശോധിച്ചില്ലെന്നും ജില്ല സർവേ സൂപ്രണ്ട് നൽകിയ റിപ്പോർട്ട് പകർത്തുക മാത്രമാണ് ചെയ്തതെന്നും ഹരജിക്കാരൻ ആരോപിച്ചു. വ്യാജ ആധാരങ്ങള്‍ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയത്. ഇതില്‍ പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യൂ റിപ്പോര്‍ട്ട് മുക്കിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതേത്തുടർന്ന് മന്ത്രിയുടെ നിർദേശ പ്രകാരം ജില്ല സര്‍വേയർ ഭൂമി അളന്നു. പരിസരത്തുള്ള ക്ഷേത്രത്തി​െൻറ ഒന്നര സ​െൻറ് ഭൂമി മാത്രമാണ് ഡി സിനിമാസി​െൻറ കൈവശമുള്ളതെന്നും ക്ഷേത്രം അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതിയില്ലെന്നും പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നുമാണ് ജില്ല സർവേയർ റിപ്പോർട്ട് ചെയ്തത്. ആക്ഷേപത്തിൽ തുടർ നടപടികൾക്കായി കേസ് പരിഗണിക്കുന്നത് ഡിസംബർ ഒന്നിലേക്ക് കോടതി മാറ്റി. ദിലീപിനെതിരെ വാദിക്കാൻ അഡ്വ. അയൂബ്ഖാൻ തൃശൂർ: നടൻ ദിലീപി​െൻറ ഉടമസ്ഥതയിലുള്ള തിയറ്റർ നിർമിക്കാൻ പുറേമ്പാക്ക് ഭൂമി കൈയേറിയെന്ന പരാതിയിൽ വിജിലൻസ് കോടതിയിൽ ഹരജിക്കാരനായ പി.ഡി. ജോസഫിനു വേണ്ടി ഹൈകോടതിയിലെ പ്രമുഖ അഭിഭാഷകൻ പി.എ. അയൂബ്ഖാൻ ഹാജരാവും. വെള്ളിയാഴ്ച കോടതിയിൽ ഹാജരായി വക്കാലത്ത് ഏറ്റെടുക്കുന്നതായി അയൂബ്ഖാൻ അറിയിച്ചു. ദിലീപ് ഭൂമി ൈകയേറിയെന്ന് പരാതി നൽകിയ ആലുവ സ്വദേശിയും അഭിഭാഷകനുമായ സന്തോഷിന് വേണ്ടി ഹാജരാവുന്നതും അയൂബ്ഖാനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story