Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംയോജിത ജൈവ,രാസ,...

സംയോജിത ജൈവ,രാസ, ജീവാണു കൃഷിയാണ് അഭികാമ്യം

text_fields
bookmark_border
തൃശൂർ: സംയോജിത ജൈവ , രാസ, ജീവാണു വളപ്രയോഗവും സംയോജിത കീട - രോഗനാശിനി പ്രയോഗവും അടങ്ങുന്ന നല്ല കൃഷി സമ്പ്രദായങ്ങളാണ് സുസ്ഥിര കൃഷിക്ക് അഭികാമ്യമെന്ന് കാർഷിക സർവകലാശാലയിലെ അഗ്രോണമി വിഭാഗം മുൻ പ്രഫസറും ശാസ്ത്രജ്ഞനുമായ ഡോ. പി.എസ്. ജോൺ പറഞ്ഞു. ശാസ്ത്ര വാരാഘോഷത്തോടനുബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ 'കൃഷി: ജൈവേമാ, രാസമോ' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികമായി സ്വീകാര്യവും സാമ്പത്തികമായി ലാഭകരവും പ്രകൃതിപരമായി സൗഹൃദവും സുരക്ഷിതവും ആയാൽ മാത്രമെ കൃഷി സുസ്ഥിരമാകൂ എന്ന് അദ്ദേഹം പറഞ്ഞു. രാസവളവും കീടനാശിനികളും മിതമായും യുക്തിസഹമായും ശിപാർശ പ്രകാരവും ഉപയോഗിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. ജൈവകൃഷി എന്ന പേരിൽ പ്രചരിക്കുന്ന കൃഷി ലാഭകരമല്ല. ലോകത്ത് അത് കേവലം 1. 1 % മാത്രമെ ഉള്ളൂ. മനുഷ്യ​െൻറ തെറ്റായ ശൈലികൾ തന്നെയാണ് കൃഷിക്ക് അത്യാവശ്യമായ ജൈവാംശം മണ്ണിൽ കുറയാൻ കാരണം. വീട്ടിലെ ജൈവമാലിന്യം പ്ലാസ്റ്റിക് കവറിലാക്കി വെളിയിൽ കളയുകയും പുറത്ത് നിന്ന് പണം കൊടുത്ത് ജൈവവളം വാങ്ങുകയും ചെയ്യുന്ന വിചിത്രശൈലിയാണ് മലയാളിയുടേത് എന്ന് അദ്ദേഹം കളിയാക്കി. എൻഡോസൾഫാൻ ദുരന്തത്തിന് കാരണം യുക്തിസഹമല്ലാത്ത പ്രയോഗമാണ്. തേയിലക്കൊതുകുകൾക്കെതിരെ ഹെലിക്കോപ്ടറിൽ മുകളിൽ നിന്ന് കീടനാശിനി തളിച്ചതാണ് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് കാരണം. നെൽക്കതിർ മാത്രമെ തങ്ങൾ കൊയ്തെടുക്കൂ എന്ന് പറഞ്ഞ് പാടത്ത് വൈക്കോൽ ഉപേക്ഷിച്ചു പോയ കുട്ടനാടൻ തൊഴിലാളികളുടെ സമരം കൃഷിക്ക് ഗുണമാണ് ചെയ്തത്. ഉപേക്ഷിക്കപ്പെട്ട വൈക്കോൽ മണ്ണിൽ ഉഴുത് ചേർക്കപ്പെട്ടപ്പോൾ അടുത്ത വിളവ് വർധിക്കാത്തത് കാരണമായെന്ന് ഡോ.ജോൺ ചൂണ്ടിക്കാട്ടി. സാമ്പത്തിക ശാസ്ത്രജ്ഞയും തൃശൂർ കൃഷി വിജ്ഞാനകേന്ദ്രം മേധാവിയുമായ ഡോ. എ. പ്രേമ അധ്യക്ഷയായി. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. മീരാഭായ്, ശാസ്ത്രവാരം സംഘാടക സമിതി ജനറൽ കൺവീനർ പ്രഫ.കെ.ആർ. ജനാർദനൻ, ജില്ല പ്രസിഡൻറ് എം.എ. മണി, ജില്ല ജോ. സെക്രട്ടറി എം.ജി. ജയശ്രീ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story