Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി രാജീവ് വധം:...

ചാലക്കുടി രാജീവ് വധം: പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

text_fields
bookmark_border
തൃശൂർ: ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ പരിയാരത്ത് രാജീവ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ മുരിങ്ങൂര്‍ ചാമക്കാല ഷൈജു, മുരിങ്ങൂര്‍ പാലക്കാടന്‍ സത്യന്‍, ചാലക്കുടി മതില്‍ക്കൂട്ടം സുനില്‍, വെളുത്തൂര്‍ രാജന്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. വെള്ളിയാഴ്ച പരിഗണിക്കുന്നതിനായി പ്രോസിക്യൂഷനോട് റിപ്പോർട്ട് തേടിയിരുന്നുവെങ്കിലും കോടതി അവധിയായിരുന്നതിനാൽ കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ കേസിലെ മുഖ്യപ്രതികളായ ചക്കര ജോണിയുടെയും രഞ്ജിത്തി​െൻറയും ജാമ്യാപേക്ഷയിൽ ഹൈകോടതി പൊലീസി​െൻറ കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചു. റിമാൻഡിൽ കഴിയുന്ന അഭിഭാഷകൻ സി.പി. ഉദയഭാനു ഇതുവരെയും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. നിയമവശം പരിശോധിക്കുകയാണെന്നാണ് ഉദയഭാനുവുമായി അടുത്ത അഭിഭാഷകർ സൂചന നൽകുന്നത്. കേസിൽ പൊലീസ് പ്രതിചേർത്തതിനെ തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടും ഹൈകോടതിയെത്തന്നെ സമീപിക്കണോ, സുപ്രീംകോടതിയെ സമീപിക്കണോ എന്നതാണ് ആലോചിക്കുന്നത്. അടുത്ത ദിവസം തന്നെ ജാമ്യ നടപടികളിലേക്ക് കടക്കുമെന്ന സൂചനയും ഇവർ നൽകുന്നു. സെപ്റ്റംബർ 28നാണ് രാജീവിനെ തട്ടിക്കൊണ്ടുവന്ന് രേഖകളിൽ ഒപ്പിടുവിക്കുന്നതിനിടെ ശ്വാസംമുട്ടി മരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story