Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാരിസ്ഥിതിക സാമ്പത്തിക ...

പാരിസ്ഥിതിക സാമ്പത്തിക ശാസ്​ത്രം: രാജ്യാന്തര സമ്മേളനം സമാപിച്ചു

text_fields
bookmark_border
തൃശൂർ: പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് മൂന്ന് ദിവസമായി കിലയിൽ നടക്കുന്ന രാജ്യാന്തര സമ്മേളനം സമാപിച്ചു. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സൊസൈറ്റി ഫോർ ഇക്കോളജിക്കൽ ഇക്കണോമിക്സ് (ഇൻസീ) വൈസ് പ്രസിഡൻറ് കെ. നിനാൻ, സെക്രട്ടറി നന്ദൻ നോൺ, ജോ. സെക്രട്ടറി ജീന ടി. ശ്രീനിവാസൻ, ട്രഷറർ കല്യാൺദാസ് എന്നിവർ സംസാരിച്ചു. യുനസ്കോ ന്യൂഡൽഹി ഡയറക്ടർ അനന്ത ദുരെയപ്പ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർ ഇ. സോമനാഥ് എന്നിവർ സമാപന സെഷനിൽ പ്രഭാഷണം നടത്തി. ഇൻസീ സ്ഥാപക പ്രസിഡൻറ് കാഞ്ചൻ ചോപ്ര മോഡറേറ്ററായിരുന്നു. കിലയും ഇൻസീയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. ജർമനി, യു.കെ, ബംഗ്ലാദേശ്, ഇസ്രായേൽ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള വിദേശ പ്രതിനിധികളടക്കം 200 പേർ സമ്മേളനത്തിൽ സംബന്ധിച്ചു. എട്ട് സമാന്തര സെഷനുകളിലായി 71 പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story