Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോടികളുടെ നഷ്​ടം...

കോടികളുടെ നഷ്​ടം ഒഴിവാക്കിയ ഉദ്യോഗസ്ഥന്​ അവഗണന

text_fields
bookmark_border
തൃശൂർ: ഊണും ഉറക്കവുമൊഴിഞ്ഞ് ജോലിയോട് കൂറ് കാണിച്ച ഉദ്യോഗസ്ഥന് വിരമിച്ചിട്ടും പരിഗണനയില്ല. കെ.എസ്.ഇ.ബിയിൽ കോടികളുടെ നഷ്ടം കണ്ടെത്തിയ ഇരിങ്ങാലക്കുട കല്ലേറ്റുങ്കര സ്വദേശി തുളവത്ത് വീട്ടിൽ ജാക്സന് ഗുഡ് സർവിസ് എൻട്രിക്കും ഇൻക്രിമ​െൻറിനും മേലുദ്യോഗസ്ഥർ ശിപാർശ ചെയ്തിട്ടും സർക്കാർ കനിഞ്ഞില്ല. എറണാകുളം ഡിവിഷനിലെ ഇടപ്പള്ളി സെക്‌ഷനിൽ ജോലി ചെയ്യുേമ്പാഴാണ് ബില്ലിങ് സോഫ്റ്റ് വെയറിലെ അപാകത കെ.എസ്.ഇ.ബിക്ക് വരുത്തിവെക്കുന്ന നഷ്ടം കണ്ടെത്തിയത്. നിതാന്ത പരിശ്രമത്തിൽ സോഫ്റ്റ് വെയറി​െൻറ അപാകതകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 2016 ജൂണിലും ജൂലൈയിലും ബോർഡ് സോഫ്റ്റ്വെയറുകളിൽ മാറ്റങ്ങൾ വരുത്തി. ബോർഡിന് ഐ.ടി എൻജിനീയർമാരും 30ഓളം ഓഡിറ്റ് ഓഫിസർമാരും ഉള്ളപ്പോഴാണ് അവരൊന്നും കാണാതെ പോയ തകരാർ ജാക്സ​െൻറ ശ്രദ്ധയിൽപെട്ടത്. ജാക്സ​െൻറ പരിശ്രമം ബോർഡി​െൻറ വൻ സാമ്പത്തിക നഷ്ടം ഇല്ലാതാക്കിയെന്നും ഗുഡ് സർവിസ് എൻട്രിയും കാഷ് അവാർഡും നൽകണമെന്നും െഡപ്യൂട്ടി ചീഫ് എൻജിനീയർ ശിപാർശ ചെയ്തിരുന്നു. 2016 ശമ്പള പരിഷ്കരണത്തിന് പങ്കെടുത്തതിനും റഫറണ്ടത്തിൽ പങ്കെടുത്തതിനും എല്ലാവർക്കും ഗുഡ് സർവിസ് എൻട്രിയും കാഷ് അവാർഡും കൊടുത്തപ്പോഴും ജാക്സനെ മാത്രം അവഗണിച്ചു. ബോർഡിനകത്തെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ത​െൻറ അവഗണനക്ക് കാരണമെന്ന് ജാക്സൺ പരാതിപ്പെടുന്നു. കഴിഞ്ഞ ജൂണിൽ ജാക്സൺ വിരമിച്ചു. വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും ജാക്സൺ പരാതി നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story