Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎസ്​.കെ.എസ്​.എസ്​.എഫ്​ ...

എസ്​.കെ.എസ്​.എസ്​.എഫ്​ 'ഭാരതീയം' 14ന്​

text_fields
bookmark_border
തൃശൂർ: ദേശീയോദ്ഗ്രഥനം ലക്ഷ്യമാക്കി ശിശുദിനമായ നവംബർ 14ന് എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി തൃശൂരിൽ 'ഭാരതീയം' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് ജനറൽ കൺവീനർ ഒാണമ്പിള്ളി ഫൈസി വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് കൂർക്കഞ്ചേരി ജുമാമസ്ജിദ് പരിസരത്തുനിന്ന് ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത സൗഹൃദ യാത്ര ഫ്ലാഗ് ഒാഫ് ചെയ്യും. 11ന് കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം പരിസരത്തും 12ന് മർത്തമറിയം വലിയ പള്ളിക്കടുത്തും യാത്രക്ക് സ്വീകരണം നൽകും. ഉച്ചക്ക് രണ്ടിന് പടിഞ്ഞാേറകോട്ട ടാഗോൾ ഹാളിൽ യാത്ര സമാപിക്കും. തുടർന്ന് നടക്കുന്ന പാനൽ ഷോയിൽ പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി സദ്ഭവാനന്ദ, ആലുവ സെമിനാരിയിലെ ഫാ. വിൻസ​െൻറ് കുണ്ടുകുളം എന്നിവർ സംവദിക്കും. ഡോ. സുബൈർ ഹുദവിയാണ് അവതാരകൻ. 4.30ന് മാനവീയ സംഗമം മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിക്കും. മാർ അപ്രേം മുഖ്യാതിഥിയാകും. വയലാർ അവാർഡ് േജതാവ് ടി.ഡി. രാമകൃഷ്ണൻ സന്ദേശം നൽകും. വാർത്തസമ്മേളനത്തിൽ വർക്കിങ് കൺവീനർ ഷഹീർ ദേശമംഗലം, കോഒാഡിനേറ്റർ അബൂബക്കർ സിദ്ദീഖ്, എബി ഷംസുദ്ദീൻ എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story