Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമീസിൽസ്^റുബെല്ല...

മീസിൽസ്^റുബെല്ല കുത്തിവെപ്പ്​: ആരോഗ്യ കേന്ദ്രങ്ങൾ ഇന്നും നാളെയും തുറക്കും

text_fields
bookmark_border
മീസിൽസ്-റുബെല്ല കുത്തിവെപ്പ്: ആരോഗ്യ കേന്ദ്രങ്ങൾ ഇന്നും നാളെയും തുറക്കും തൃശൂർ: ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മീസിൽസ്-റുബെല്ല പ്രതിരോധ കുത്തിവെപ്പ് ശനി, ഞായർ ദിവസങ്ങളിലും ലഭ്യമാണെന്ന് ഡി.എം.ഒ ഡോ. കെ. സുഹിത അറിയിച്ചു. രണ്ടാം ശനിയും ഞായറും അവധി ദിനങ്ങൾ ആയതിനാൽ രക്ഷിതാക്കളുടെ സൗകര്യം മാനിച്ചാണിത്. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ മെഡിക്കൽ ഓഫിസറുടെ മേൽനോട്ടത്തിലാണ് കുത്തിവെപ്പ് നൽകുക. നേരേത്ത സ്‌കൂളുകളിലും അംഗൻവാടികളിലും ക്യാമ്പ് നടത്തിയപ്പോൾ കുത്തിവെപ്പ് എടുക്കാൻ സാധിക്കാത്തവർ അവസരം ഉപയോഗപ്പെടുത്തണമെന്നും ഡി.എം.ഒ അറിയിച്ചു. കുത്തിവെപ്പ് കാമ്പയിൻ 18ന് സമാപിക്കും. സംസ്ഥാനത്ത് 73 ശതമാനവും ജില്ലയിൽ 77 ശതമാനവും കുട്ടികൾക്ക് കുത്തിവെപ്പ് നൽകിയതായും ഡി.എം.ഒ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story