Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightmust must കുൽഭൂഷൻ...

must must കുൽഭൂഷൻ ജാദവിനെ കാണാൻ ഭാര്യക്ക്​ അനുമതി

text_fields
bookmark_border
ന്യൂഡൽഹി: പാക് ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിനെ കാണാൻ ഭാര്യക്ക് അനുമതി. മാനുഷിക പരിഗണന മുൻനിർത്തിയാണ് തീരുമാനമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷണറെ അറിയിച്ചിട്ടുണ്ട്. ജാദവിന് കുടുംബവുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരത്തിനായി കഴിഞ്ഞ ജൂലൈ മുതൽ ഇന്ത്യൻ സർക്കാർ ശ്രമം നടത്തിയിരുന്നു. ജാദവി​െൻറ അമ്മ വിസ അപേക്ഷയും നൽകി. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിന് കത്തും അയച്ചെങ്കിലും പാകിസ്താൻ പ്രതികരിച്ചിരുന്നില്ല. ബലൂചിസ്താനിൽ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് പാക് സൈനിക കോടതിയാണ് 46കാരനായ ജാദവിനെ വധശിക്ഷക്ക് വിധിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story