Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുച്ചേരിയിലെ...

പുതുച്ചേരിയിലെ വി.​െഎ.പി വാഹനങ്ങൾ: രജിസ്​ട്രേഷൻ കേരളത്തിലേക്ക്​ മാറ്റും *അന്വേഷണ സംഘം റിപ്പോർട്ട്​ സമർപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: വ്യാജമേൽവിലാസം ഹാജരാക്കി നേടിയ പുതുച്ചേരി രജിസ്ട്രേഷനുകൾ കേരളത്തിലേക്ക് മാറ്റാനും വെട്ടിച്ച നികുതി ഉടമകളിൽനിന്ന് തിരിച്ചു പിടിക്കാനും ശിപാർശ. പുതുച്ചേരിയിൽ അന്വേഷണം നടത്തിയ മോേട്ടാർ വാഹനവകുപ്പ് സംഘം വെള്ളിയാഴ്ച ട്രാൻസ്പോർട്ട് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചു. വി.െഎ.പികളടക്കമുള്ള 40 പേരുടെ പേര് വിവരങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. പുതുച്ചേരി രജിസ്ട്രേഷന് ഇടനിലക്കാരായി നിൽക്കുന്ന വാഹന ഡീലർമാർക്കെതിെര അന്വേഷണം നടത്തണെമന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടെപ്പട്ട നികുതി തിരിച്ചുപിടിക്കുന്നതിനും നിർദേശങ്ങളുണ്ട്. രജിസ്റ്റർ ചെയ്ത് ആറുമാസം കഴിഞ്ഞ വാഹനങ്ങൾ കേരളത്തിലേക്ക് മാറ്റുേമ്പാൾ പുതുച്ചേരിയിൽ നികുതി ഇനത്തിൽ അടച്ച തുക കഴിച്ചുള്ളത് അടയ്ക്കണം. സമീപ കാലത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മുഴുവൻ തുകയും അടയ്ക്കേണ്ടി വരും. രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുന്നതിന് 40ഒാളം വാഹന ഉടമകൾ പോണ്ടിച്ചേരിയിലെ മോേട്ടാർ വാഹനവകുപ്പിനെ സമീപിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story