Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഐ.എം.എ സംസ്ഥാന...

ഐ.എം.എ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകത്തി​െൻറ 60-ാം സംസ്ഥാന സമ്മേളനം മുസ്രിസ് കോൺ-17ന് ശനിയാഴ്ച കൊടുങ്ങല്ലൂർ എറിയാട് കോസ്മോപൊളിറ്റൻ കൺവെൻഷൻ സ​െൻററിൽ തുടക്കമാകും. ഞായറാഴ്ച സമാപിക്കും. ആരോഗ്യജീവിതവും അവയവദാനവും േപ്രാത്സാഹിപ്പിക്കുക എന്ന മുദ്രാവാക്യത്തോെടയാണ് ഐ.എം.എ ഇത്തവണ സംസ്ഥാന സമ്മേളനം നടത്തുന്നത്. 11ന് രാവിലെ 8.30ന് ഐ.എം.എ സംസ്ഥാന പ്രസിഡൻറ് േഡാ. വിജി പ്രദീപ് കുമാർ പതാക ഉയർത്തും. വൈകീട്ട് നടക്കുന്ന കലാ-സാംസ്കാരിക പരിപാടി ഒരു ശരത്കാല സന്ധ്യയിൽ നമ്മളൊത്ത് ഇന്നസ​െൻറ് എം.പി ഉദ്ഘാടനം ചെയ്യും. സംവിധായകൻ കമൽ പങ്കെടുക്കും. 12ന് രാവിലെ10ന് പൊതുസമ്മേളനം ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷ​െൻറ 2017-18 വർഷത്തെ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണവും ചടങ്ങിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story