Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഞ്ചി കരയിലെ...

വഞ്ചി കരയിലെ കട്ടപ്പുറത്തിരുന്ന് നശിക്കുന്നു

text_fields
bookmark_border
ആമ്പല്ലൂര്‍: -കുറുമാലിപ്പുഴയിലെ നെല്ലായി കടവിേലക്ക് പുതുക്കാട് പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വഞ്ചി കരയിലിരുന്ന് നശിക്കുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ വാങ്ങിയ പഴയ വഞ്ചി കാലപ്പഴക്കത്താല്‍ തകരാറിലായതോടെ നെല്ലായി കടവിലെ വഞ്ചിക്കടത്ത് നിലക്കുകയും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദുരിതമാകുകയും ചെയ്തു. പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂര്‍ പ്രദേശത്തുള്ളവര്‍ക്ക് പുതുക്കാട് വഴിയല്ലാതെ ദേശീയപാതയിലെ നന്തിക്കരയില്‍ എത്താനുള്ള എളുപ്പവഴിയാണ് ഇറിഗേഷന്‍ കടവിലെ വഞ്ചിക്കടത്ത്. പഴയ വഞ്ചി ഉപയോഗ ശൂന്യമായതോടെയാണ് ഒരു വര്‍ഷം മുമ്പ് പഞ്ചായത്ത് ചെറായിയില്‍ നിന്ന് വഞ്ചി പണിത് വാങ്ങിയത്. കഴിഞ്ഞ മാര്‍ച്ചില്‍ വഞ്ചി നീറ്റിലിറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട നൂലാമാലകളില്‍ കുരുങ്ങി അനിശ്ചിതത്വത്തിലായി. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബേബി കീടായി മണലൂരില്‍ നിന്ന് വാടകക്കെടുത്ത വഞ്ചിയാണ് നിലവില്‍ കടത്തിന് ഉപയോഗിക്കുന്നത്. പഞ്ചായത്ത് പണം മുടക്കി വാങ്ങിയ വഞ്ചി കടത്തിന് ഉപയോഗിച്ചാല്‍ വാടകക്കെടുത്ത വഞ്ചി തിരിച്ച് നല്‍കാനാകുമെന്ന് ബേബി പറയുന്നു. അതേസമയം ചെങ്ങാലൂരിനെയും ഇറിഗേഷന്‍ കടവിനെയും ബന്ധിപ്പിച്ച് കുറുമാലിപ്പുഴയില്‍ പാലമെന്നത് നാട്ടുകാരുടെ നാല് പതിറ്റാണ്ടായുള്ള മുറവിളിയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ തോണിമറിഞ്ഞ് നാലുപേര്‍ മരിച്ചിരുന്നു. പടം -നെല്ലായി ഇറിഗേഷന്‍ കടവിലെ വഞ്ചിക്കടത്ത്. ആമ്പല്ലൂര്‍: -ചിമ്മിനി അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്നവരുടെ കണ്ണിൽപെടാതെ പോകുന്ന വിസ്മയമാണ് പാലപ്പിള്ളിയിലെ പിള്ളത്തോട് ഇരുമ്പുപാലം. ചിമ്മിനി മലമടക്കുകളില്‍നിന്ന് ഉത്ഭവിക്കുന്ന പിള്ളത്തോടിന് കുറുകെയുള്ള ഇൗ പാലം ബ്രിട്ടീഷ് ഭരണത്തി​െൻറ മൂകസാക്ഷി കൂടിയാണ്. ഗതകാലത്തി​െൻറ തുരുമ്പെടുക്കാത്ത ഓർമകള്‍ അയവിറക്കി നില്‍ക്കുന്ന പാലം ബ്രിട്ടീഷുകാര്‍ പണിതിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞു. പാലം താങ്ങിനിര്‍ത്തുന്ന ആറ് ഇരുമ്പ് തൂണുകള്‍ക്ക് ഇപ്പോഴും കേട് ഇല്ലെന്നത് വിസ്മയകരമാണ്. 19ാം നൂറ്റാണ്ടി​െൻറ ആദ്യം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഒത്താശയോടെ ബ്രിട്ടീഷ് റബര്‍ പ്രൊഡ്യൂസിങ് കമ്പനി കേരളത്തിലെ മലനിരകളില്‍ തോട്ടങ്ങള്‍ ആരംഭിച്ചു. പാലപ്പിള്ളി മേഖലയില്‍ കൊച്ചി രാജാക്കന്മാരില്‍നിന്ന് ഭൂമി പാട്ടത്തിനെടുത്ത് കമ്പനി റബര്‍ കൃഷിയിറക്കി. അക്കാലത്ത് ഗതാഗതസൗകര്യത്തിനുവേണ്ടിയാണ് പാലം നിർമിച്ചത്. 35 മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയുമുണ്ട്. കട്ടിയുള്ള ഉരുക്ക് റെയിലിന് മീതെ കനമുള്ള പലകകള്‍ നിരത്തി മുകളില്‍ ടാര്‍ ചെയ്തിട്ടുണ്ട്. തൃശൂരില്‍ നിന്ന് പാലപ്പിള്ളി വഴി ചൊക്കനയിലേക്കും എച്ചിപ്പാറയിലേക്കുമാണ് അക്കാലത്ത് റോഡുണ്ടായിരുന്നത്. 1920കളില്‍ മലബാറില്‍നിന്ന് കുടിയേറിയ മുസ്ലിംകളാണ് ഇവിടത്തെ തോട്ടം തൊഴിലാളികളിലധികവും. തലമുറകള്‍ ചവിട്ടിക്കടന്ന് പോയ ഇരുമ്പുപാലം, തൊഴിലാളികള്‍ക്കുനേരെയുള്ള വെള്ളക്കാരുടെ പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും സാക്ഷിയാണ്. സമീപത്ത് പുതിയ പൊതുമരാമത്ത് പാലം ഉയര്‍ന്നെങ്കിലും പ്രതാപം തെല്ലും നഷ്ടപ്പെടാതെ തലയുയര്‍ത്തി നില്‍ക്കുകയാണ് ഇന്നും പിള്ളത്തോട് ഇരുമ്പുപാലം. പടം- പാലപ്പിള്ളിയിലെ പിള്ളത്തോട് ഇരുമ്പുപാലം
Show Full Article
TAGS:LOCAL NEWS 
Next Story