Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആൾദൈവങ്ങളുടെ...

ആൾദൈവങ്ങളുടെ പൂജാരികളായി സംഘ് പരിവാർ മാറി ^സുരേഷ് മിന്നി

text_fields
bookmark_border
ആൾദൈവങ്ങളുടെ പൂജാരികളായി സംഘ് പരിവാർ മാറി -സുരേഷ് മിന്നി പാവറട്ടി: ആൾദൈവങ്ങളുടെ പൂജാരികളായി സംഘ് പരിവാർ ഘടകങ്ങൾ മാറിയെന്ന് പ്രമുഖ പ്രഭാഷകൻ സുരേഷ് മിന്നി പറഞ്ഞു. സി.പി.എം മണലൂർ ഏരിയ സമ്മേളനത്തി​െൻറ ഭാഗമായി കരുവന്തലയിൽ നടന്ന വർഗീയ വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'നവോത്ഥാന പ്രസ്ഥാനങ്ങളുടെ നിരന്തര പോരാട്ടങ്ങളുടെ ഭാഗമായി നിഷ്കാസനം ചെയ്യപ്പെട്ട അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കേരളത്തിൽ തിരിച്ച് കൊണ്ടുവരാൻ ആർ.എസ്.എസിലെ സവർണ വിഭാഗം അതിലെ അവർണവിഭാഗത്തെ ഉപയോഗിച്ച് പരിശ്രമിച്ചുകൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.എ. രമേശൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.വി. ഹരിദാസൻ, സി.കെ. വിജയൻ, പി.കെ. അരവിന്ദൻ, വി.എൻ. സുർജിത്ത്, വി.ജി. സുബ്രഹ്മണ്യൻ, രതി എം. ശങ്കർ, എ.കെ. തങ്ങൾ, ഷീജ രാജീവ്, ഷീലചന്ദ്രൻ, ടി.ഐ. സുരേഷ്, ഇ.വി. പ്രഭീഷ് എന്നിവർ സംസാരിച്ചു. Photo സി.പി.എം മണലൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'വർഗീയ രാഷ്ട്രീയവും കപട ദേശഭക്തിയും' വിഷയത്തിൽ വെങ്കിടങ്ങിൽ നടന്ന സെമിനാറിൽ സുരേഷ് മിന്നി സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story