Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചേർപ്പ് ഉപജില്ല സ്കൂൾ...

ചേർപ്പ് ഉപജില്ല സ്കൂൾ കലോത്സവം 14 മുതൽ

text_fields
bookmark_border
ചേർപ്പ്: ഉപജില്ല സ്കൂൾ കലോത്സവം ഇൗ മാസം 14 മുതൽ 17 വരെ സി.എൻ.എൻ സ്കൂളിൽ നടക്കും. 15ന് രാവിലെ ഒമ്പതിന് എ.ഇ.ഒ വി.ബി. ഷീബ പതാക ഉയർത്തും. സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. ഗീത ഗോപി എം.എൽ.എ അധ്യക്ഷത വഹിക്കും. സിനി ആർട്ടിസ്റ്റ് കൃപ പ്രദീപൻ, യുവകവി വിജേഷ് ഇടക്കുന്നി എന്നിവർ മുഖ്യാതിഥികളാകും. സമാപന സമ്മേളനം 17ന് വൈകീട്ട് അഞ്ചിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്യും. നൂറോളം വിദ്യാലയങ്ങളിൽനിന്നായി 4,500 കലാപ്രതിഭകൾ പങ്കെടുക്കും. പത്ത് വേദികളിലായാണ് മത്സരം നടക്കുക. ജനറൽ കൺവീനർ കെ. സുനിത ബായി, സംഘാടക സമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡൻറുമായ സി.കെ. വിനോദ്, ജോ. കൺവീനർ എ.ആർ. പ്രവീൺകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story