Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാർഥസാരഥി ക്ഷേത്രം:...

പാർഥസാരഥി ക്ഷേത്രം: വിമോചന സമരത്തിനിറങ്ങുമെന്ന് സന്യാസിമാർ

text_fields
bookmark_border
ഗുരുവായൂർ: ഹൈന്ദവ ക്ഷേത്രങ്ങൾ രാഷ്ട്രീയ, ഭരണകൂടങ്ങളിൽനിന്ന് മോചിപ്പിക്കാൻ വിമോചന സമരത്തിനിറങ്ങുമെന്ന് സന്യാസിമാർ. പാർഥസാരഥി ക്ഷേത്രം തിരിച്ചുപിടിക്കാൻ വേണ്ടിവന്നാൽ പോരാട്ടത്തിനിറങ്ങാനും മടിക്കില്ലെന്ന് സന്യാസി സംഘമായ മാർഗദർശക് മണ്ഡൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ക്ഷേത്രം ഏറ്റെടുത്തതിനെതിരെ 'നിലക്കൽ' പ്രശ്നത്തി​െൻറ മാതൃകയിൽ സമരത്തിനിറങ്ങാൻ മടിക്കില്ലെന്ന് ഹിന്ദു ഐക്യവേദി നേതാക്കളോടൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ അവർ പറഞ്ഞു. പാർഥസാരഥി ക്ഷേത്രം ൈകയേറിയത് ഹിന്ദു ധർമത്തിനും വിശ്വാസികൾക്കും എതിരായ വെല്ലുവിളിയാണ്. ഇത് കൈയുംകെട്ടി നോക്കിനിൽക്കാൻ കഴിയില്ല. ഹൈന്ദവർക്കെതിരായ നടപടിയിൽനിന്ന് സർക്കാറും മലബാർ ദേവസ്വം ബോർഡും പിന്മാറണമെന്ന് ആവശ്യപ്പെട്ടു. മാർഗ ദർശക് മണ്ഡൽ സംസ്ഥാന സെക്രട്ടറി സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, സ്വാമി അഭയാനന്ദ തീർഥപാദർ, സ്വാമി ദർശനാനന്ദ സരസ്വതി, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, സ്വാമി സുകൃതാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ദീപസ്തംഭ സമർപ്പണം 24ന് ഗുരുവായൂർ: താമരയൂർ ധർമശാസ്ത ക്ഷേത്രത്തിലെ സോപാനത്തി​െൻറയും ദീപസ്തംഭത്തി​െൻറയും സമർപ്പണം ഈ മാസം 24ന് വൈകീട്ട് നാലിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുമെന്ന് അയ്യപ്പസേവ സംഘം ഭാരവാഹികൾ അറിയിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കും. നവംബർ 11ന് രാവിലെ 8.30ന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ വിളക്ക് പന്തലിന് കാൽനാട്ടും. നവംബർ 26നാണ് ദേശവിളക്കാഘോഷം. രാവിലെ എട്ടിന് ആൽക്കൽ ക്ഷേത്രത്തിൽനിന്ന് പൂത്താലം എഴുന്നള്ളിപ്പ് ആരംഭിക്കും. വൈകീട്ട് ആറിന് മമ്മിയൂർ ക്ഷേത്രത്തിൽനിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. ഗജവീരന്മാർ, പഞ്ചവാദ്യം, ഉടുക്കുപാട്ട് എന്നിവ അകമ്പടിയാകും. അയ്യപ്പസേവ സംഘം പ്രസിഡൻറ് പി.കെ. സുധീർ, സെക്രട്ടറി കെ.ആർ. ഉണ്ണികൃഷ്ണൻ, പി.കെ. പ്രേമൻ, എം.കെ. രഘുനാഥ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story