Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോര്‍പറേഷന്‍...

കോര്‍പറേഷന്‍ കെട്ടിടങ്ങളില്‍ പരസ്യ ബോര്‍ഡ്​ സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയതിൽ ക്രമക്കേട്​; ഓഡിറ്റ് വിഭാഗം വിശദീകരണം േതടി

text_fields
bookmark_border
തൃശൂർ: കോര്‍പറേഷന്‍ വക കെട്ടിടങ്ങളില്‍ പരസ്യ ബോര്‍ഡുകളും ഡിജിറ്റല്‍ ബോര്‍ഡുകളും സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയതിൽ ക്രമക്കേടും ചട്ടലംഘനവും നടന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തി. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് കോർപറേഷ​െൻറ ഉടമസ്ഥതയിലുള്ള 19 കെട്ടിടങ്ങൾ പത്ത് വർഷത്തേക്ക് സ്വകാര്യ പരസ്യ ഏജൻസിക്ക് കൈമാറാൻ കരാർ ഒപ്പുവെച്ചത്. ഇതനുസരിച്ച് കെട്ടിടങ്ങളില്‍ സ്ഥാപനത്തിനോ സ്ഥാപനത്തി​െൻറ ഇഷ്ടാനുസരണം മറ്റുള്ളവർക്കോ പരസ്യപ്രചാരണം നടത്താം. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്താമെന്ന വ്യവസ്ഥയിൽ പത്തുവര്‍ഷത്തേക്കാണ് കരാര്‍. ഇത്തരത്തില്‍ കരാര്‍ നല്‍കുമ്പോള്‍ 1994ലെ മുനിസിപ്പാലിറ്റി ആക്ട് 215 (2) സി പ്രകാരം പരസ്യ ലേലമോ ടെന്‍ഡറോ നടത്തി മാത്രമേ ലൈസന്‍സ് അനുവദിക്കാവൂ എന്നിരിേക്ക നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. നേരിട്ട് സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയതിൽ ക്രമക്കേടുണ്ടെന്ന് വിലയിരുത്തിയാണ് ഓഡിറ്റ് വിഭാഗം വിശദീകരണം ആവശ്യപ്പെട്ടത്. കരാര്‍പ്രകാരം അറ്റകുറ്റപ്പണി നടത്താത്തതിന് പുറമെ 2015-16 മുതല്‍ ലൈസന്‍സ് ഫീസില്‍ സ്ഥാപനം മൂന്നുലക്ഷം രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട്. സാധാരണ നഗരാസൂത്രണ കമ്മിറ്റിയില്‍ അവതരിപ്പിക്കുന്ന ഇത്തരം ഫയല്‍ ധനകാര്യ കമ്മിറ്റി അംഗീകരിച്ചശേഷമാണ് കൗണ്‍സില്‍ അംഗീകരിക്കുക. എന്നാല്‍, ഈ ഫയല്‍ ധനകാര്യ കമ്മിറ്റിയില്‍ വന്നിട്ടില്ല. പകരം നേരിട്ട് കൗണ്‍സിലില്‍ അവതരിപ്പിച്ച് പാസാക്കുകയായിരുന്നു. കോർപറേഷന് വൻ തുക വരുമാനമുണ്ടാവേണ്ട നടപടിയാണെന്നിരിേക്ക ലക്ഷങ്ങൾ നഷ്ടപ്പെടുത്തി സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് സഹായം ചെയ്തുവെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് കൂടിയായ ഐ.പി. പോള്‍ മേയറായിരിക്കെയാണ് കോർപറേഷൻ ഈ കരാറിലേർപ്പെട്ടത്. വന്‍ സംഖ്യ വരുമാനം ലഭിച്ചിട്ടും പരസ്യക്കമ്പനി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ടെന്‍ഡര്‍ നല്‍കിയിരുന്നുവെങ്കില്‍ ലൈസന്‍സ്ഫീസിന് പുറമെ കോര്‍പറേഷന് വന്‍ വരുമാനം ലഭിക്കുമായിരുന്നുവെന്നാണ് കണ്ടെത്തൽ. അറ്റകുറ്റപ്പണി മുടങ്ങിയതോടെ ജയ് ഹിന്ദ് മാർക്കറ്റിലടക്കമുള്ള കെട്ടിടങ്ങളിൽ കോർപറേഷൻ നേരിട്ടാണ് അറ്റകുറ്റപ്പണി നിർവഹിച്ചത്. തിങ്കളാഴ്ച ചേരുന്ന കൗൺസിൽ യോഗ അജണ്ടയിൽ ഈ വിഷയമുണ്ട്. പരസ്യക്കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് കോർപറേഷ​െൻറ ആലോചന.
Show Full Article
TAGS:LOCAL NEWS 
Next Story