Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസുകാര​​െൻറ കാറും ...

പൊലീസുകാര​​െൻറ കാറും ബൈക്കും അഗ്​നിക്കിരയാക്കിയിട്ട് ഒരു വർഷം: ഇന്നാട്ടിലെ തീക്കളി നിലക്കുന്നില്ല

text_fields
bookmark_border
ചാവക്കാട്: സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥ​െൻറ വീടിന് മുന്നില്‍ നിർത്തിയിട്ട കാറും ബൈക്കും അഗ്നിക്കിരയാക്കിയിട്ട് ഒരു വർഷം. സംഭവത്തിന് പിറകിലുള്ളവരെ കണ്ടെത്താൻ ഇനിയും കഴിയാത്തത് പൊലീസി​െൻറ അലംഭാവമാണെന്ന് ആക്ഷേപം. വടക്കേക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ പുന്നയൂര്‍ക്കുളം മാവിന്‍ചുവട് സ്വദേശി വൈശ്യം വീട്ടില്‍ അഷ്റഫി​െൻറ വാഹനങ്ങളാണ് കത്തിച്ചത്. കഴിഞ്ഞ വർഷം നവംബർ പത്തിന് പുലർച്ചെ 12നും 1.15 നുമിടയിലായിരുന്നു സംഭവം. വീടി​െൻറ മുന്നില്‍ കാറിന് സമീപത്തായിരുന്നു ബൈക്ക് നിര്‍ത്തിയിട്ടത്. തീ ആളിപ്പടരുന്നത് കണ്ടാണ് അഷ്റഫും പരിസരവാസികളും സംഭവമറിഞ്ഞത്. വടക്കേക്കാട് അഡീഷനല്‍ എസ്.ഐ വി.ജെ. ജോണും സംഘവും വീടി​െൻറ പിന്‍ഭാഗത്ത് ഒരു കാർ വന്നുപോയതി​െൻറ അടയാളം കണ്ടെത്തിയിരുന്നു. സംഭവത്തി​െൻറ ഏഴുമാസം മുമ്പാണ് അഷ്റഫ് കാർ വാങ്ങിയത്. ചാവക്കാട് സ്റ്റേഷനില്‍നിന്ന് വടക്കേക്കാടേക്ക് മാറിയതിന് പിന്നാലെയാണ് സംഭവം. ഹാന്‍സ്, കഞ്ചാവ് വേട്ടകളില്‍ സജീവമായിരുന്നു. പ്രദേശത്തെ മദ്യ-മയക്കുമരുന്ന് മാഫിയയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിച്ചെങ്കിലും ആ വഴിക്ക് അന്വേഷണം നടന്നില്ല. കത്തിക്കരിഞ്ഞ കാർ ഇപ്പോൾ വടക്കേക്കാട് സ്റ്റേഷൻ പരിസരത്തുണ്ട്. ചാവക്കാട് സര്‍ക്കിളിന് കീഴില്‍ ചാവക്കാട്, വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തിരുവത്ര, അകലാട്, അണ്ടത്തോട് മേഖലയിൽ അജ്ഞാതര്‍ വീടുകള്‍ക്ക് മുന്നിലെത്തി വാഹനങ്ങള്‍ തീവെച്ച് പോയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഫോട്ടോ: പുന്നയൂര്‍ക്കുളം മാവിന്‍ചുവടില്‍ അഗ്‌നിക്കിരയാക്കിയ എസ്.എസ്.ബി ഉദ്യോഗസ്ഥന്‍ അഷ്റഫി​െൻറ കാർ (ഫയൽ)
Show Full Article
TAGS:LOCAL NEWS 
Next Story