Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​നേഹിത ജെൻഡർ ഹെൽപ്​...

സ്​നേഹിത ജെൻഡർ ഹെൽപ്​ ഡെസ്​ക്​ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
തൃശൂർ: കുടുംബശ്രീ മിഷ​െൻറ 'സ്നേഹിത' ജ​െൻറർ ഹെൽപ് ഡെസ്ക് മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. സ്നേഹിതയിൽ ഒരു മുഴുസമയ അഭിഭാഷക​െൻറ സേവനം ഉടൻ ലഭ്യമാക്കുമെന്നും പുതിയ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറും കുടുംബശ്രീ ഗവേണിങ് ബോഡി അംഗവുമായ ഷീല വിജയകുമാർ അധ്യക്ഷത വഹിച്ചു. മേയർ അജിത ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ കെ.വി. ജ്യോതിഷ്കുമാർ പദ്ധതി അവതരിപ്പിച്ചു. മികച്ച ജെ.എൽ.ജികളെയും ജെൻഡർ കലാജാഥ അംഗങ്ങളെയും മന്ത്രി ആദരിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. വിനയൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷൻ പി.ഒ. ജോർജ്, ജില്ല പ്രബേഷൻ ഓഫിസർ കെ.ജി. രാഗപ്രിയ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പത്മിനി എന്നിവർ സംസാരിച്ചു. ജെൻഡർ റിസോഴ്സ് പേഴ്സൺമാർ രചനയും സംവിധാനവും നിർവഹിച്ച 'സ്ത്രീ- വിദ്യാഭ്യാസവും തൊഴിലും' തെരുവുനാടകം അവതരിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രശ്നപരിഹാര കേന്ദ്രമാണ് സ്നേഹിത. അത്യാവശ്യഘട്ടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും താൽക്കാലിക സംരക്ഷണം, ഗാർഹിക പീഡനം, ലൈംഗികാതിക്രമങ്ങൾ എന്നിവ നേരിടുന്നവർക്ക് ആവശ്യമായ അടിയന്തര സേവനങ്ങൾ, സൗജന്യ കൗൺസലിങ്/ ടെലി കൗൺസലിങ് സൗകര്യം, സൗജന്യ നിയമ സഹായം എന്നിവയും സ്നേഹിതയിൽ ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story