Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചരമ വാർഷികാചരണം

ചരമ വാർഷികാചരണം

text_fields
bookmark_border
െചറുതുരുത്തി: പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാടി​െൻറ ഇരുപതാം ചരമവാർഷിക ദിനം ആചരിച്ചു. ആയുർവേദ സമാജത്തിൽ ചേർന്ന അനുസ്മരണ യോഗം പി.എൻ.എൻ.എം കോളജ് ചെയർമാനും ശൃംഗേരി മഠം അഡ്മിനിസ്േട്രറ്ററുമായ ഡോ. വി.ആർ. ഗൗരിശങ്കർ ഉദ്ഘാടനം ചെയ്തു. മാടമ്പ് കുഞ്ഞുകുട്ടൻ അനുസ്മരണ പ്രഭാഷണവും എൻഡോവ്മ​െൻറ് വിതരണവും നിർവഹിച്ചു. ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന ആയുർവേദ കോളജി​െൻറ പത്താം വാർഷികത്തോടനുബന്ധിച്ച് തപാൽ വകുപ്പ് പുറത്തിറകുന്ന പ്രത്യേക കവറി​െൻറ പ്രകാശനം ഒറ്റപ്പാലം ഡിവിഷനൽ പോസ്റ്റൽ സൂപ്രണ്ട് ബി. സജീവൻ നിർവഹിച്ചു. കെ.എ. സമാജം പ്രസിഡൻറ് എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. എസ്. വിജയകുമാരിയമ്മ, പൂമുള്ളി നാരായണൻ നമ്പൂതിരിപ്പാട്, ടി.കെ. ഹമീദ്, പി.ആർ. കൃഷ്ണകുമാർ, ജോസഫ്, കൃഷ്ണൻ നമ്പൂതിരി, വാർഡ് കൗൺസിലർ കെ. ശോഭനകുമാരി, തപാൽ വകുപ്പ് അസി. സൂപ്രണ്ട് ജ്യോത്സ്ന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story