Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗവ. മെഡിക്കൽ കോളജിലെ...

ഗവ. മെഡിക്കൽ കോളജിലെ റാഗിങ്​: അന്വേഷണ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ അന്വേഷണ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു. സംഭവം അന്വേഷിക്കാൻ മെഡിക്കൽ കോളജ് നിയോഗിച്ച മൂന്നംഗ കമ്മിറ്റിയാണ് പ്രിൻസിപ്പലിന് റിപ്പോർട്ട് കൈമാറിയത്. കമ്മീഷ​െൻറ തെളിവെടുപ്പിൽ റാഗിങ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. പ്രീതി നായർ, ഫാർമക്കോളജി വിഭാഗം മേധാവി ഡോ. സനൽകുമാർ, നേത്രരോഗ വിഭാഗം മേധാവി ഡോ. രജനി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ മൂന്ന് സീനിയർ വിദ്യാർഥികളെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച റാഗിങ് വിരുദ്ധ സമിതി ചർച്ച ചെയ്ത ശേഷം തുടർനടപടി സ്വീകരിക്കും. ജനപക്ഷ സിവിൽ സർവിസ് പ്രഖ്യാപനം മുളങ്കുന്നത്തുകാവ്: എൻ.ജി.ഒ യൂനിയൻ ഗവ. മെഡിക്കൽ കോളജ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനപക്ഷ സിവിൽ സർവിസ് പ്രഖ്യാപനം നടത്തി. അവണൂർ പഞ്ചായത്ത് പ്രസിഡൻറ് വിജയ ബാബുരാജ് ഉദ്ഘാടനം ചെയ്തു. പി.ബി. അനിൽ ഭാസി അധ്യക്ഷത വഹിച്ചു. സംഘടന നേതാക്കളായ ടി.എൻ. സിജുമോൻ, കെ.പി. ഗിരീഷ്, എം.ജെ. ഡിയോൺ, കെ.എസ്. ബിനോയ്, ഡോ. നിഷ രാംദാസ്, കെ.ടി. ആശ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story