Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലിയേറ്റിവ്‌ കെയര്‍...

പാലിയേറ്റിവ്‌ കെയര്‍ സ്​റ്റുഡൻറ്​സ്‌ അസോ. സംസ്ഥാന സമ്മേളനം തുടങ്ങി

text_fields
bookmark_border
തൃശൂര്‍: ആല്‍ഫ പാലിയേറ്റിവ്‌ കെയര്‍ നേതൃത്വം നല്‍കുന്ന സ്റ്റുഡൻറ്സ്‌ അസോസിയേഷന്‍ ഓഫ്‌ പാലിയേറ്റിവ്‌ കെയര്‍ സംസ്ഥാന സമ്മേളനത്തിന്‌ തുടക്കമായി. തേക്കിന്‍കാട്‌ മൈതാനിയിൽ ആയിരക്കണക്കിന്‌ വിദ്യാർഥികള്‍ അണിനിരന്ന കൂട്ടനടത്തത്തോടെയാണ് (വാക്കത്തോണ്‍ - 2017) സമ്മേളനം തുടങ്ങിയത്. മേയര്‍ അജിത ജയരാജന്‍ ഉദ്‌ഘാടനം ചെയ്തു. വാക്കത്തോണ്‍ റൂറല്‍ എസ്.പി യതീഷ്‌ ചന്ദ്ര ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു. ആല്‍ഫ പാലിയേറ്റിവ്‌ കെയര്‍ ചെയര്‍മാന്‍ കെ.എം. നൂറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാട്‌, കമീഷണർ രാഹുല്‍ ആര്‍. നായര്‍ എന്നിവർ ക്ലാസുകള്‍ നയിച്ചു. സ​െൻറ് തോമസ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. പി.ഒ. ജെന്‍സന്‍, പ്രഫ. സോണി പീറ്റര്‍, ഡോ. കെ.കെ. മോഹന്‍ദാസ്‌ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഗവ. എന്‍ജിനീയറിങ് കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. ബി. ജയാനന്ദ്‌ മുഖ്യപ്രഭാഷണം നടത്തി. ഡോ. സി.പി. സുനില്‍കുമാര്‍, പ്രഫ. പി.വി. കൃഷ്‌ണന്‍ നായര്‍, കോളജ്‌ യൂനിയന്‍ ചെയര്‍മാന്‍ ഗോപീകൃഷ്‌ണന്‍, എസ്‌.എസ്‌.പി.സി ഭാരവാഹി ചാരുത, പ്രഫ. എ.കെ. മുബാറക്‌ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story