Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോനപ്പൻ കട​േമ്പാടിന്​ ...

ലോനപ്പൻ കട​േമ്പാടിന്​ സുവർണ തൂലിക സമർപ്പണം നാളെ

text_fields
bookmark_border
തൃശൂർ: മൂന്ന് പതിറ്റാണ്ടിലധികമായി കൊടകരയുടെയും മറ്റത്തൂരി​െൻറയും സ്പന്ദനങ്ങൾ വാർത്തകളാക്കി വായനക്കാരിലേക്ക് പകരുന്ന 'മാധ്യമം' ലേഖകൻ ലോനപ്പൻ കടേമ്പാടിന് പൗരാവലി സുവർണ തൂലിക സമർപ്പിക്കുന്ന പരിപാടി ശനിയാഴ്ച നടക്കും. 'വാർത്തായനം' എന്ന് പേരിട്ട പരിപാടി വൈകീട്ട് നാലിന് കൊടകര പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് നടക്കുന്നത്. പി.ആർ. പ്രസാദൻ, ടി.എ. രാജൻ ബാബു, കൊടകര ഉണ്ണി എന്നിവർ ഉൾപ്പെട്ട സംഘാടക സമിതിയാണ് പരിപാടി ഒരുക്കുന്നത്. പെരിേങ്ങാട് സുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന ഇടയ്ക്ക വാദനത്തോടെ പരിപാടി തുടങ്ങും. ആറിന് മന്ത്രി സി. രവീന്ദ്രനാഥ് സുവർണ തൂലിക സമർപ്പിക്കും. ബി.ഡി. ദേവസി എം.എൽ.എ അധ്യക്ഷത വഹിക്കും. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത് ആമുഖം അവതരിപ്പിക്കും. സുവർണ മുദ്ര മാടമ്പ് കുഞ്ഞുകുട്ടനും ഉപഹാരം ഇന്നസ​െൻറ് എം.പിയും പുഷ്പഹാരം സി.എൻ. ജയദേവൻ എം.പിയും പ്രശസ്തിപത്രം പെരുവനം കുട്ടൻ മാരാരും മംഗളപത്രം അനിൽ അക്കര എം.എൽ.എയും സമർപ്പിക്കും. കെ. രാജൻ എം.എൽ.എ പൊന്നാട അണിയിക്കും. ജയരാജ് വാര്യർ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും മറ്റും പെങ്കടുക്കും. ഏഴിന് തൃശൂർ നാടകവേദിയുടെ 'അച്ഛ​െൻറ മകൻ' നാടകാവതരണവുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story