Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഐ.എം.എ സംസ്ഥാന...

ഐ.എം.എ സംസ്ഥാന സമ്മേളനത്തിന് കൊടുങ്ങല്ലൂരില്‍ നാളെ തുടക്കം

text_fields
bookmark_border
കൊടുങ്ങല്ലൂര്‍: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കേരള ഘടകത്തി​െൻറ 60-ാം സംസ്ഥാന സമ്മേളനം 'മുസ്രിസ് കോൺ-‍-17' ശനിയാഴ്ച കൊടുങ്ങല്ലൂര്‍ എറിയാട് കോസ്മോപൊളിറ്റന്‍ കണ്‍വെന്‍ഷന്‍ സ​െൻററില്‍ ആരംഭിക്കും. 'ആരോഗ്യ ജീവിതവും അവയവ ദാനവും പ്രോത്സാഹിപ്പിക്കുക' എന്ന മുദ്രാവാക്യവുമായാണ് സമ്മേളനം നടത്തുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ.പി.എ. മുഹമ്മദ് സഇൗദ് വാർത്തസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു ദിവസങ്ങളിലായി ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വിദഗ്ധര്‍ ആധുനിക വൈദ്യശാസ്ത്ര രംഗത്തെ 40ഒാളം വ്യത്യസ്ത വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ച് ആരോഗ്യരംഗത്തെ വിവിധ മേഖലകളിലെ അമ്പതോളം സ്റ്റാളുകളുമുണ്ടായിരിക്കും. രാവിലെ 8.30ന് സംസ്ഥാന പ്രസിഡൻറ് ഡോ. വിജി പ്രദീപ് കുമാര്‍ പതാക ഉയര്‍ത്തും. തുടർന്ന് സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കും. 'ഓര്‍മയിലുണ്ട്, തണലിടങ്ങളേ' എന്ന പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് മരിച്ച എഴുപതോളം ഡോക്ടര്‍മാരെ പ്രവര്‍ത്തകസമിതി യോഗം അനുസ്മരിക്കും. വൈകീട്ട് നടക്കുന്ന കലാ- സാംസ്കാരിക പരിപാടി 'ഒരു ശരത്കാല സന്ധ്യയില്‍ നമ്മളൊത്ത്' ഇന്നസ​െൻറ് എം.പി ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ കമൽ പങ്കെടുക്കും. കലാകാരനൊരു സ്നേഹസ്പര്‍ശം എന്ന പരിപാടിയുടെ ഭാഗമായി സംഗീത അധ്യാപകൻ സോപാനം ഉണ്ണികൃഷ്ണനെ ആദരിക്കും. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്യും. 2017--18 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കും. 2016-17 വര്‍ഷത്തെ ഐ.എം.എ പുരസ്കാരങ്ങളും സമ്മാനിക്കും. വിദേശത്ത് നിന്നടക്കം മൂവായിരത്തിലധികം ഡോക്ടര്‍മാർ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. മുന്നോറോളം പി.ജി വിദ്യാർഥികളും സമ്മേളനത്തിെനത്തും. പൊതു ജനങ്ങള്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ട് നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംഘാടക സമിതി സെക്രട്ടറി ഡോ. ജോസ് ഊക്കന്‍, ട്രഷറര്‍ ഡോ. അഹമ്മദ് കോയ, മുന്‍ സംസ്ഥാന പ്രസിഡൻറ് ഡോ.പി.കെ.എം. റഷീദ്, കൊടുങ്ങല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി ഡോ.ഐ.എം. ശശിധരന്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story