Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലൂർദ്ദ്​ പള്ളി തിരുനാൾ ...

ലൂർദ്ദ്​ പള്ളി തിരുനാൾ തുടങ്ങി

text_fields
bookmark_border
തൃശൂര്‍: ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയം തിരുനാളിന് തുടക്കം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഈ വര്‍ഷവും തിരുനാള്‍ ആഘോഷിക്കുകയെന്ന് ഫാ. വര്‍ഗീസ് കുത്തൂര്‍ അറിയിച്ചു. നിർധന യുവതീയുവാക്കള്‍ക്ക് വിവാഹധനസഹായം, ഭവനനിര്‍മാണ സഹായം, ഡയാലിസിസിനുള്ള സഹായം, സൗജന്യ ചികിത്സ പരിപാടികള്‍, തെരുവി​െൻറ മക്കള്‍ക്ക് ഭക്ഷണം, ജില്ല ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക് ഭക്ഷണം, മതസൗഹാര്‍ദ ദിന പരിപാടികള്‍ എന്നിവയും നടത്തും. സൗജന്യ മെഡിക്കല്‍ ക്യാമ്പും പുല്ലഴി സ​െൻറ് ജോസഫ്സ് മ​െൻറല്‍ ഹെല്‍ത്ത് കെയര്‍ ഹോമിലേക്ക് ധനസഹായവും നല്‍കും. തിരുനാൾ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ സിറ്റി പൊലീസ് കമീഷണര്‍ രാഹുല്‍ ആര്‍. നായര്‍ നിര്‍വഹിച്ചു. 11ന് കിരീടം എഴുന്നള്ളിപ്പ്, തിരുനാള്‍ ദിനമായ 12ന് പ്രത്യേക കുർബാനകള്‍ എന്നിവ നടക്കും. തിരുനാള്‍ സമാപന ദിവസമായ 13ന് മരിച്ചവര്‍ക്കായുള്ള ശുശ്രൂഷയും ബാൻഡ് മേള മത്സരവും ജീവകാരുണ്യ ഫണ്ട് വിതരണവും നടക്കും. തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജോണ്‍ ജോസഫ് ചിറമ്മല്‍, പബ്ലിസിറ്റി ചെയര്‍മാന്‍ ജോണ്‍സൻ ചാക്കോ, പി.ആര്‍.ഒ സി.ആര്‍. ആേൻറാ ചാഴൂര്‍, സോളി തോമസ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story