Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൈ നനയാതെ കുളവാഴ...

കൈ നനയാതെ കുളവാഴ നീക്കാം

text_fields
bookmark_border
ചാവക്കാട്: മത്സ്യത്തൊഴിലാളികൾക്കും നെൽ കർഷകർക്കും ഒരുപോലെ ശല്യമാകുന്ന കുളവാഴ ചണ്ടികളടക്കം ജലാശയങ്ങളിലെ മാലിന്യം നീക്കാൻ ബോട്ട്. വാളൂർ സ്കൂൾ വിദ്യാർഥികളാണ് ഈ ആശയം അവതരിപ്പിച്ചത്. മൊബൈൽ ഫോണിൽ പ്രത്യേക ആപ്പ് വഴി പ്രവർത്തിപ്പിക്കാവുന്നതാണിത്. ശാസ്ത്രോത്സവം നടക്കുന്ന മമ്മിയൂർ എൽ.എഫ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് പ്രത്യേകം തയാറാക്കിയ കുളത്തിൽ ബോട്ടി​െൻറ പ്രവർത്തനം കാണിച്ചു. കുളത്തിലുണ്ടായിരുന്ന കുളവാഴ നീക്കുന്ന ബോട്ട് കാഴ്ചക്കാരിൽ വിസ്മയമുണ്ടാക്കി. മാള വിദ്യാഭ്യാസ ഉപജില്ലയിൽ വാളൂർ എൻ.എസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് റിസ് വാനും നീരജ് വി.സുരേഷുമാണ് ജല ജീവികൾക്ക് ഉപദ്രവമേൽക്കാതെ, സോളാറിൽ പ്രവർത്തിക്കുന്ന ഈ ബോട്ട് അവതരിപ്പിച്ചത്. 20 വാട്ടി​െൻറ സോളാർ പാനൽ, 12 വോൾട്ട് ബാറ്ററി, നാലു മോട്ടോറുകൾ, കാറി​െൻറ വിൻഡോ മോട്ടോർ, പി.വി.സി പൈപ്പുകൾ എന്നിവകൊണ്ടാണ് ബോട്ട് തയാറാക്കിയത്. ഐസക് ന്യൂട്ട​െൻറ മൂന്നാം ചലന നിയമമാണ് ബോട്ടി​െൻറ പ്രവർത്തന തത്വം. പിൻഭാഗത്ത് വായുവിൽ പ്രവർത്തിക്കുന്ന നാല് പ്രൊപ്പല്ലറുകളാണ് ബോട്ടിനെ ചലിപ്പിക്കുന്നത്. കരയിൽ നിന്ന് മൊബൈൽ ഫോൺ റിമോട്ടായി ഉപയോഗിച്ചുള്ള രീതി റിസ്വാനും നീരജും ബോട്ട് പ്രവർത്തിപ്പിച്ച് കാണിച്ചു. ബോട്ടി​െൻറ മുൻഭാഗത്ത് നിർമിച്ച കൺവയർ ബെൽറ്റാണ് കുളവാഴ ജലാശയത്തിൽ നിന്ന് ബോട്ടിലേക്ക് കയറ്റുന്നത്. 7500 രൂപയാണിതി​െൻറ നിർമാണച്ചെലവ്. തൃശൂർ ഗവ. എൻജിനീയറിങ് കോളജ് അധ്യാപകൻ അബ്ദുൽ സമദി​െൻറ മകനാണ് മുഹമ്മദ് റിസ്വാൻ. കാടുകുറ്റി സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ സുരേഷാണ് നീരജി​െൻറ പിതാവ്.
Show Full Article
TAGS:LOCAL NEWS 
Next Story