Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷണം വിതരണം ചെയ്ത്...

ഭക്ഷണം വിതരണം ചെയ്ത് നഗരസഭ

text_fields
bookmark_border
ഗുരുവായൂർ: ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ൈകയടി നേടി ഗുരുവായൂർ നഗരസഭ. ഇതാദ്യമായാണ് ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് മേളയുടെ സംഘാടകർ ഉച്ചഭക്ഷണം നൽകുന്നത്. വേദികളായ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലും ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലുമായി 1800 പേർക്കാണ് ഭക്ഷണം നൽകിയത്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് ദേവസ്വത്തെ ആദ്യം സമീപിച്ചെങ്കിലും സാധിക്കില്ലെന്ന് അറിയിച്ചതോടെ ഈ ചുമതല നഗരസഭ ഏറ്റെടുക്കുകയായിരുന്നു. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, ഉപാധ്യക്ഷൻ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. രതി, സുരേഷ് വാര്യർ എന്നിവർ പ്രത്യേക താൽപര്യമെടുത്താണ് ഭക്ഷണ വിതരണം നടത്തിയത്. കൺവീനർ ജാബിറും പി.ടി.എ ഭാരവാഹികളും ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി. വെള്ളിയാഴ്ചയും ഭക്ഷണ വിതരണമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story