Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാമണ്ഡലം വാർഷികവും...

കലാമണ്ഡലം വാർഷികവും വള്ളത്തോൾ ജയന്തിയും ആഘോഷിച്ചു

text_fields
bookmark_border
ചെറുതുരുത്തി: കേരള കലാമണ്ഡലത്തി​െൻറ വാർഷികാഘോഷവും വള്ളത്തോൾ ജയന്തിയും ഉത്സവ നിറവിൽ ആഘോഷിച്ചു. രാവിലെ നിള കാമ്പസിലെ വള്ളത്തോൾ സമാധിയിൽ ഭരണ സമിതിയംഗങ്ങളും അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും പുഷ്പാർച്ചന നടത്തി. തുടർന്ന് വള്ളത്തോൾ അനുസ്മരണം, കാവ്യാർച്ചന എന്നിവ നടന്നു. കാവ്യാർച്ചനയിൽ പതിനഞ്ചോളം കവികൾ കവിതകൾ ആലപിച്ചു. ഉച്ചക്ക് കൂത്തമ്പലത്തിൽ നെന്മാറ ബ്രദേഴ്സി​െൻറ നാഗസ്വരക്കച്ചേരി നടന്നു. തുടർന്ന് നടന്ന വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ഫെലോഷിപ്, അവാർഡുകൾ എന്നിവയുടെ സമർപ്പണവും വൈസ് ചാൻസലറുടെ ചാർജ് വഹിക്കുന്ന സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് നിർവഹിച്ചു. ഭരണ സമിതിയംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗങ്ങളായ വള്ളത്തോൾ വാസന്തി മേനോൻ, ടി.കെ. വാസു, കലാമണ്ഡലം സത്യഭാമ, എംപ്ലോയീസ് യൂനിയൻ പ്രതിനിധി കലാമണ്ഡലം ഹരിദാസ്, പി.ടി.എ പ്രസിഡൻറ് സിന്ധു സുബ്രഹ്മണ്യൻ, ഡോ. കെ.കെ. സുന്ദരേശൻ, വിദ്യാർഥി യൂനിയൻ സെക്രട്ടറി ശ്രീനാഥ് എന്നിവർ സംസാരിച്ചു. എം.കെ.കെ.നായർ പുരസ്കാരത്തിനർഹയായ മഞ്ജു വാര്യർ എത്താതിരുന്നത് ആസ്വാദകർക്ക് നിരാശയായി. മഞ്ജു വാര്യർ എത്തുമെന്ന പ്രതീക്ഷയിൽ നാേലാടെ തന്നെ കൂത്തമ്പലവും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 20ഓളം കലാകാരന്മാർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് അടൂർ പി. സുദർശ​െൻറ സംഗീതക്കച്ചേരിയും പുലരും വരെ കഥകളിയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story