Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാവക്കാട്​ ഉപജില്ല...

ചാവക്കാട്​ ഉപജില്ല കലോത്സവം 14 മുതൽ

text_fields
bookmark_border
ഒരുമനയൂർ: ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം നവംബർ 14 മുതൽ 17 വരെ ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലും എ.യു.പി സ്കൂളിലുമായി നടക്കും. 14ന് വൈകീട്ട് 3.30ന് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ചാക്കോ അധ്യക്ഷത വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു. 110 സ്കൂളുകളിൽനിന്നായി 5000 കുട്ടികൾ സംബന്ധിക്കും. രാവിലെ 9.30ന് മത്സരം തുടങ്ങും. വിദ്യാർഥികൾക്കും ഒാഫിസർമാർക്കും എസ്കോർട്ടിങ് അധ്യാപകർക്കും ഭക്ഷണം ഒരുക്കിയിട്ടുണ്ട്. സ്വാഗതസംഘം ചെയർമാൻ കെ.ജെ. ചാക്കോ, ജന. കൺവീനർ കെ.ആർ. വിനയം, എ.ഇ.ഒ പി.ബി. അനിൽ, പബ്ലിസിറ്റി ചെയർമാൻ കെ.വി. രവീന്ദ്രൻ, എം.ജി. ഹരിദാസ്, ടി.ഇ. ജയിംസ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story