Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോയൻറ് നില

പോയൻറ് നില

text_fields
bookmark_border
ഗുരുവായൂർ: ശാസ്ത്രമേളയിൽ 67 പോയൻറുമായി തൃശൂർ ഈസ്റ്റ് ഉപജില്ലയും കൊടുങ്ങല്ലൂരും ഒപ്പത്തിനൊപ്പം. 65 പോയൻറുമായി മാള ഉപജില്ല തൊട്ടടുത്ത സ്ഥാനത്തുണ്ട്. ഗണിത ശാസ്ത്രമേളയിൽ 155 പോയൻറുള്ള കൊടുങ്ങല്ലൂർ 135 പോയൻറുള്ള തൃശൂർ ഈസ്റ്റും തമ്മിലാണ് മത്സരം. സാമൂഹിക ശാസ്ത്രമേളയിൽ 58 പോയൻറുമായി കൊടുങ്ങല്ലൂരും 53 പോയൻറുമായി തൃശൂർ ഈസ്റ്റുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഐ.ടിയിൽ 54 പോയൻറുമായി തൃശൂർ ഈസ്റ്റും 39 പോയൻറുമായി ചേർപ്പും മുന്നിലുണ്ട്. മത്സരങ്ങൾ കഴിഞ്ഞാലും ഫല പ്രഖ്യാപനം ഏറെ വൈകുന്നതായുള്ള ആക്ഷേപം വ്യാപകമാണ്. പ്രവൃത്തി പരിചയമേളയിലെ ഫലങ്ങളൊന്നും വ്യാഴാഴ്ച പ്രഖ്യാപിച്ചില്ല. ഫലപ്രഖ്യാപനത്തിനായി മത്സരാർഥികൾ ഏറെ കാത്തുനിന്നെങ്കിലും രാത്രി വൈകിയും ഫലപ്രഖ്യാപനം ഉണ്ടാവാത്തതിനെത്തുടർന്ന്് നിരാശയോടെ മടങ്ങി. വെബ്സൈറ്റിൽ ഫലങ്ങൾ വരുമെന്നാണ് പറഞ്ഞതെങ്കിലും രാത്രി വൈകിയും ഫലങ്ങളെത്തിയില്ല. മേളയുടെ മീഡിയാ സ​െൻറർ തുറന്നിട്ടുണ്ടെങ്കിലും അവിടെ ഫലങ്ങളൊന്നും ലഭ്യമല്ല. പരിപാടിയുടെ നോട്ടീസ് പോലും മീഡിയ സ​െൻററിലില്ല.
Show Full Article
TAGS:LOCAL NEWS 
Next Story