Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആദ്യദിനം മുന്നിൽ...

ആദ്യദിനം മുന്നിൽ താളപ്പിഴകൾ

text_fields
bookmark_border
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളാണ് മത്സരത്തിനെത്തുന്നതെന്ന പരിഗണന മറന്നുള്ള ക്രമീകരണങ്ങളാണ് കലോത്സവവേദിയിൽ ഒരുക്കിയിരുന്നത്. ഇത് വ്യാപക പരാതിക്കിടയാക്കി. പത്ത് മണിക്കുള്ള മത്സരങ്ങൾ തുടങ്ങാനായത് ഉച്ചയോടെ. ഇതോടെ മേക്കപ്പിട്ട് കുട്ടികൾക്ക് മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു. സമയം വൈകിയത് ചിലരിൽ അസ്വസ്ഥത ഉണ്ടാക്കി. ഭക്ഷണത്തിനുള്ള ക്രമീകരണം ആദ്യദിനം തന്നെ പരാതിക്കിടയാക്കി. കൂപ്പണുമായി ഏറെനേരം കാത്തുനിന്നശേഷമാണ് പലർക്കും ഭക്ഷണം കിട്ടിയത്. ഉൗണ് പുരയിലെത്താനും കൈകഴുകുന്നതിനും പലരും പ്രയാസപ്പെട്ടു. ശുചിമുറി സൗകര്യങ്ങളും കുറവായിരുന്നു. സ്റ്റേജുകളുടെ നിലവാരത്തെക്കുറിച്ചും ആക്ഷേപമുണ്ട്. പ്രധാന സ്റ്റേജ് മാത്രമാണ് മെച്ചം. ബാക്കിയെല്ലാം തട്ടിക്കൂട്ടെന്ന പരാതിയാണ് ഉയർന്നത്. സുരക്ഷ ഒരുക്കുന്നതിലും കാര്യമായ ക്രമീകരണം ഉണ്ടായില്ല. പ്രാഥമിക ചികിത്സ സൗകര്യങ്ങളിലും പാളിച്ചകളായിരുന്നു. നാടോടി നൃത്തത്തിനിടെ കാൽ മുറിഞ്ഞ കുട്ടിക്ക് ചികിത്സ നൽകാൻ ആരുമുണ്ടായില്ല. ഇനിയുള്ള ദിവസങ്ങളിൽ പരാതികൾ പരിഹരിക്കാനുള്ള നടപടി ഉണ്ടാകണമെന്നും രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story