Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right26 മണിക്കൂര്‍ കരാട്ടേ...

26 മണിക്കൂര്‍ കരാട്ടേ പ്രകടനം; ഗിന്നസ് റെക്കോഡുമായി ബാബു

text_fields
bookmark_border
ഇരിങ്ങാലക്കുട: തുടര്‍ച്ചയായി 26 മണിക്കൂര്‍ കരാട്ടേയിലെ കത്ത എന്ന അഭ്യാസപ്രകടനം കാഴ്ചവെച്ച് ഇരിങ്ങാലക്കുട സ്വദേശി കെ.വി. ബാബു (54) ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കി. തൃപ്പൂണ്ണിത്തുറയിലെ ലായം കൂത്തമ്പലം ഓഡിറ്റോറിയത്തിലാണ് ഗിന്നസ് പ്രകടനം നടന്നത്. മുമ്പ് 24 മണിക്കൂര്‍ മാരത്തോണ്‍ കത്ത റെക്കോഡാണ് ബാബു തകര്‍ത്തത്. ഗിന്നസ് റെക്കോഡ് മാനദണ്ഡമനുസരിച്ച് മണിക്കൂറില്‍ അഞ്ച് മിനിറ്റ് മാത്രം ഇടവേളയെടുത്തായിരുന്നു പ്രകടനം. പ്രഥാമിക ആവശ്യങ്ങള്‍ക്ക് പോലും സമയം അധികം െചലവഴിക്കാതെ നടത്തിയ പ്രകടനം കഠിനമായ പരിശീലനം ഉണ്ടായതിനാല്‍ മാത്രമാണ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതെന്ന് ബാബു പറഞ്ഞു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് റെക്കോഡ് പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. കെ.വി. ബാബു നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുര്‍ച്ചയായി 32 മണിക്കൂര്‍ നെഞ്ചക് വീശി ലിംക്ക ബുക്ക് റെക്കോഡ് സ്ഥാപിച്ചിരുന്നു. 50 വര്‍ഷമായി ആയോധന കലയില്‍ പരിചയമുള്ള ബാബു, കളരിപ്പയറ്റ്, ഖാട്ടാ ഗുസ്തി, ജൂഡോ, കരാട്ടേ, കാജൂകാഡോ, ബോക്‌സിങ്, കൊബുഡോ, ഹഡയോഗ എന്നിവയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. രണ്ട് തവണ തൃശൂര്‍ ജില്ല ഓപണ്‍ പഞ്ചഗുസ്തി ചാമ്പ്യനായിരുന്നു. ബാബുവി​െൻറ മൂത്ത മകന്‍ ശരത്തും അച്ഛന് പിറകെ കരാട്ടേ പരിശീലന രംഗത്ത് തന്നെയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story