Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബ്രാലം ജുമാമസ്ജിദ്...

ബ്രാലം ജുമാമസ്ജിദ് പുനർനിർമാണം: ശിലാസ്ഥാപനം നടത്തി

text_fields
bookmark_border
കരൂപ്പടന്ന: പുനർനിർമിക്കുന്ന വള്ളിവട്ടം ബ്രാലം ജുമാമസ്ജിദി​െൻറ ശിലാസ്ഥാപനം സമസ്ത കേന്ദ്ര മുശാവറ അംഗം എസ്.എം.കെ. തങ്ങൾ നിർവഹിച്ചു. പൊതുസമ്മേളനം ബ്രാലം ജുമാമസ്ജിദ് ഖതീബ് കെ.ടി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നജീബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ചെയർമാൻ പി.എ. അബ്ദുൽ ഹമീദ്, പ്രസിഡൻറ് പി.കെ. അബ്ദുൽ ഖാദർ, സെക്രട്ടറി വി.വി. ഇസ്മാലി, വെള്ളാങ്ങല്ലൂർ മഹല്ല് ഖതീബ് കെ.പി. സൈനുദ്ദീൻ ഫൈസി, കെ.കെ. അബ്ദുൽ മജീദ്, എൻ.എ. കുഞ്ഞുമുഹമ്മദ്, കെ.എച്ച്. അബ്ദുൽ നാസർ, പി.കെ.എം. അഷ്റഫ് എന്നിവർ സംസാരിച്ചു. കൂവക്കാട്ടുകുന്നില്‍ വന്‍ ചാരായ വേട്ട ചാലക്കുടി: മേലൂര്‍ കൂവക്കാട്ടുകുന്നില്‍ എക്‌സൈസ് നടത്തിയ പരിശോധനയിൽ വന്‍തോതില്‍ ചാരായവും വാഷും പിടിച്ചെടുത്തു. വാലുങ്ങാമുറി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് 4,300 ലിറ്റര്‍ ചാരായവും 85 ലിറ്റര്‍ വാഷും പിടിച്ചെടുത്തത്. കൂവക്കാട്ടുകുന്നില്‍ കാടുപിടിച്ചുകിടക്കുന്ന കനാല്‍ പരിസരത്തുനിന്നാണ് ചാരായവും വാറ്റാനുള്ള വാഷും പിടിച്ചത്. നേരേത്തതെന്ന വാറ്റ് കേന്ദ്രമായി അറിയപ്പെടുന്ന പ്രദേശമാണിതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ചാലക്കുടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എം. അബ്്ദുൽ ജമാല്‍, എക്‌സൈസ് പ്രിവൻറിവ് ഓഫിസര്‍ പി.ഐ. റഷീദ്, സിവില്‍ ഓഫിസര്‍മാരായ ടി.കെ. സന്തോഷ്, സി. ഉല്ലാസ്, കെ.ആര്‍. ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Show Full Article
TAGS:LOCAL NEWS 
Next Story