Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആൻസി സോജന് ഇരട്ട...

ആൻസി സോജന് ഇരട്ട സ്വർണം: നാട്ടികക്ക് ആഹ്ലാദ നിമിഷം

text_fields
bookmark_border
തൃപ്രയാർ: ലോങ് ജംപിൽ 11 വർഷം നിലനിന്ന ദേശീയ റെക്കോഡ് തകർത്തു കൊണ്ട് നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂളിലെ ആൻസി സോജൻ. ഭോപാലിൽ സ്വർണമെഡൽ നേടിയ സന്തോഷ വാർത്ത രാവിലെ അറിഞ്ഞപ്പോൾ സ്കൂളിലും നാട്ടികയിലും ആഹ്ലാദാരവങ്ങളായി. വൈകുന്നേരമായപ്പോൾ വീണ്ടുമൊരു അറിയിപ്പ് കൂടി വന്നു. 100 മീ. ഓട്ടത്തിലും ആൻസിക്ക് സ്വർണം. ഇതോടെ കടലോര ഗ്രാമങ്ങളായ നാട്ടികയിലും വലപ്പാടും ആഹ്ലാദത്തി​െൻറ തിരയിളക്കം തന്നെയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വിനു ആൻസിയെ വിളിച്ച് നാട്ടികയുടെ അഭിനന്ദനമറിയിച്ചു. ഭോപാലിൽ നടക്കുന്ന ദേശീയ സ്കൂൾ മീറ്റിലാണ് ആൻസി ഇരട്ട സ്വർണം നേടിയത്. 2006 ൽ വെസ്റ്റ് ബംഗാളി​െൻറ ശിബാനി ബുമ്ച്ചി സ്ഥാപിച്ച 5.88 മീറ്റർ ദൂരം 5.94 മീറ്ററാക്കിയാണ് 11 വർഷം പഴക്കമുള്ള റെക്കോഡ് തകർത്തത്. 12.41 സെക്കൻഡിൽ 100 മീറ്റർ ഓടിയാണ് രണ്ടാമത്തെ സ്വർണവും ആൻസി നേടിയത്. വെള്ളിയാഴ്ച 200 മീറ്ററിലും പങ്കെടുക്കും. സഹപാഠികളായ പി.എ. അതുല്യയും യദുകൃഷ്ണനും മത്സരങ്ങളിൽ പങ്കെടുക്കാൻ ആൻസിയോടൊപ്പമുണ്ട്. വലപ്പാട്ടെ ഓട്ടോ ഡ്രൈവറായ സോജ​െൻറയും ജൻസിയുടെയും മകളാണ് ആൻസി. വലപ്പാട്ടെ തന്നെ ഓട്ടോ ഡ്രൈവർ കണ്ണ​െൻറ പരിശീലനത്തിലാണ് ആൻസി. കെ.പി.എസ്.ടി.എ ജില്ല സമ്മേളനം തൃപ്രയാർ: കെ.പി.എസ്.ടി.എ ജില്ല സമ്മേളന സ്വാഗതസംഘം ഓഫിസ് നാട്ടികയിൽ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ല പ്രസിഡൻറ് സി.എസ്. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. എം.ജി. രഘുനന്ദനൻ, എ.എൻ.ജി. ജെയ്ക്കോ, എ.അനന്തൻ, ജെസ്്ലിൻ ജോർജ്, പി.വി. ശ്രീജ മൗസമി, പി.ബി. സജിത, എ.എൻ. സിദ്ധപ്രസാദ്, പി.വി. സുധീപ് കുമാർ, ഒ.ജെ. ഷാജൻ, പി.കെ. ലിബീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story