Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉണ്ണികൃഷ്ണൻ...

ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സ്വീകരണം

text_fields
bookmark_border
മാള: നിയുക്ത ശബരിമല മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് അഖിലഭാരത അയ്യപ്പ സേവാസംഘം കൊടുങ്ങല്ലൂർ താലൂക്ക് യൂനിയ​െൻറ ആഭിമുഖ്യത്തിൽ മടത്തുംപടി ദുർഗാദേവി ക്ഷേത്രത്തിൽ പൂർണകുംഭം നൽകി സ്വീകരിച്ചു. മുൻ മാളികപ്പുറം മേൽശാന്തി ജയരാജ് പോറ്റി, അയ്യപ്പസേവാസംഘം താലൂക്ക് സെക്രട്ടറി എം. ഭാസ്കരൻ, ശാഖ സെക്രട്ടറി മനോജ് മോഹനൻ, ഇ.കെ. ബാലൻ എന്നിവർ സംസാരിച്ചു. പൂപ്പത്തി ചുള്ളൂർ മണിയത്തുകാവ് വിഷ്ണു ഭഗവതി ക്ഷേത്രത്തിലും സ്വീകരണം ഒരുക്കി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് എം.കെ. ശങ്കരൻ പൊന്നാടയണിയിച്ചു. വി.ആർ. വിജയൻ ഉപഹാരം നൽകി. എൻ.കെ. ശ്രീകുമാർ, കെ.എൻ. വിഷ്ണു നമ്പൂതിരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story