Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകായൽ മേഖലയിൽ കുളവാഴയും ...

കായൽ മേഖലയിൽ കുളവാഴയും പോളപ്പായലും; മത്സ്യബന്ധന തൊഴിലാളികൾ ദുരിതത്തിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: കായൽ മേഖല കുളവാഴയും പോള പ്പായലും കൊണ്ട് നിറഞ്ഞു. ജലാശയങ്ങളെ ആശ്രയിച്ച് മത്സ്യബന്ധനമുൾെപ്പടെയുള്ള പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായി. കനോലി കനാലുമായി ബന്ധപ്പെട്ട ജലാശയങ്ങളിലാണ് കുളവാഴയും പോളപ്പായലും വ്യാപകമായിട്ടുള്ളത്. ഇവ വൻതോതിൽ അടിഞ്ഞു കൂടിയതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം അടഞ്ഞ സ്ഥിതിയായി. ചീനവല, ഊന്നി വല, വീശുവല എന്നിവ ഉപയോഗിച്ച് മീൻ പിടിക്കാനാകാതെ വന്നതോടെ കായലുകളിലെ മത്സ്യബന്ധനം പൂർണ തോതിൽ നിലച്ചു. ഇതിന് പുറമെ പലയിടങ്ങളിലും ഊന്നിക്കുറ്റികളും വലക്കുറ്റികളും നശിപ്പിക്കപ്പെടുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. നിരവധി തൊഴിലാളികളുടെ വലകൾ കീറി മുറിഞ്ഞ് ഉപയോഗ ശൂന്യമാകാനും കുളവാഴ ശല്യം കാരണമായിട്ടുണ്ട്. വെള്ളം കയറ്റിയിറക്കി ചെമ്മീൻ കൃഷി ചെയ്യുന്ന ഇടങ്ങളിലും മത്സ്യബന്ധനം ദുഷ്കരമായി. പാടശേഖരങ്ങളിലെ ചെമ്മീൻകൃഷിയെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പൊതുവിൽ മത്സ്യബന്ധനം വഴിമുട്ടിയതോടെ പരമ്പരാഗത തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയെ നേരിടുകയാണ്. ഇതൊന്നും അറിഞ്ഞതേയില്ലെന്ന നിലപാടിലാണ് ഇറിഗേഷൻ വകുപ്പ്. ഇതിനെതിരെ തൊഴിലാളി സംഘടനകളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. കായൽ പ്രദേശങ്ങളിൽനിന്നും പോളപ്പായലും കുളവാഴയും ഏത് വിധേനയും നീക്കം ചെയ്യാനും തൊഴിൽ നഷ്ടം സംഭവിച്ച തൊഴിലാളികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനും തൊഴിൽ സുരക്ഷ ഉറപ്പുവരുത്താനും നടപടി വേണമെന്ന് എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ ആവശ്യപ്പെട്ടു. അധ്യാപകരുടെ കൂട്ടസ്ഥലം മാറ്റത്തിനെതിരെ പ്രതിഷേധം കൊടുങ്ങല്ലൂർ: അധ്യയന വർഷത്തി​െൻറ പാതി പിന്നിടവേ ഹയർ സെക്കൻഡറി വിഭാഗത്തിലെ അധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടിയിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ ജനറൽ ബോഡി പ്രതിഷേധിച്ചു. നഗരസഭ കൗൺസിലർ ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എയുടെ പുതിയ ഭാരവാഹികൾ: എം.ആർ. സുനിൽദത്ത് (പ്രസി.), സുനന്ദ അനിൽ (വൈസ് പ്രസി.), പി.എച്ച്. അബ്ദുൽ റഷീദ് (എസ്.എം.സി വൈസ് ചെയർ.), പ്രേംല ജ്യോതിരാജ് (മാതൃസംഗമം പ്രസി.), തസ്നി ( മാതൃസംഗമം വൈസ് പ്രസി.).
Show Full Article
TAGS:LOCAL NEWS 
Next Story