Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുഞ്ഞുണ്ണി ഹാജിയുടെ...

കുഞ്ഞുണ്ണി ഹാജിയുടെ വിയോഗം: കരൂപ്പടന്നക്ക് നഷ്​ടമായത് കാരണവരെ

text_fields
bookmark_border
കരൂപ്പടന്ന: ഒരു കാലത്ത് കരൂപ്പടന്നയുടെ അടയാളമായിരുന്നു നിര്യാതനായ അറക്കൽ കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞുണ്ണി ഹാജി. സാധാരണനിലയിൽനിന്ന് വളർന്ന് സമ്പന്നനും പൗര പ്രമുഖനും ആയപ്പോഴും കരൂപ്പടന്നയിലെ വഴിവക്കിലെ കലുങ്കുകളിൽ സാധാരണക്കാർക്കൊപ്പമിരുന്ന് വിശേഷങ്ങൾ തിരക്കുന്നൊരാൾ. ജന്മിയായിരുന്നുവെങ്കിലും ജനകീയനായിരുന്നു നാട്ടുകാരുടെ കുഞ്ഞുണ്ണിക്ക. കോൺഗ്രസുകാരനായിരുന്നുവെങ്കിലും കമ്യൂണിസ്റ്റുകാരുടെയും കൂട്ടുകാരനായി. കയർ വ്യവസായത്തിലും കൃഷിയിലും മിടുക്കുകാണിച്ച് നേട്ടം കൊയ്തയാൾ. കെ. കരുണാകരൻ മാള മണ്ഡലത്തിൽ പ്രചാരണം തുടങ്ങുമ്പോൾ ആദ്യമെത്തുന്ന വീടുകളിലൊന്ന് കുഞ്ഞുണ്ണി ഹാജിയുേടതായിരുന്നു. കുഞ്ഞുണ്ണി ഹാജി കൈകാണിച്ചാൽ വീഴുന്ന വോട്ടുകളെത്രയെന്ന് ലീഡർക്ക് അറിയാമായിരുന്നു. കരൂപ്പടന്ന പള്ളി എന്നറിയപ്പെടുന്ന വെള്ളാങ്ങല്ലൂർ മഹല്ല് ജുമാമസ്ജിദി​െൻറയും മദ്റസയുടെയും വളർച്ചയിൽ കുഞ്ഞുണ്ണി ഹാജി അനിഷേധ്യ സാന്നിധ്യമായിരുന്നു. 20 വർഷം വെള്ളാങ്ങല്ലൂർ മഹല്ല് കമ്മിറ്റിയുടെ ട്രഷറർ ആയിരുന്നു. 15 വർഷം തുടർച്ചയായി അദ്ദേഹം ഹജ്ജ് നിർവഹിച്ചു. ദീർഘകാലം വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന കുഞ്ഞുണ്ണി ഹാജിയും സി.പി.എം സഹയാത്രികനും ദീർഘകാലം വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായിരുന്ന പി.വി. അബ്്ദുൽ ഖാദർ ഹാജിയും വി.എം. മൊയ്തീൻ കുട്ടി ഹാജിയും മറ്റും ചേർന്ന കൂട്ടായ്മ കരൂപ്പടന്നയുടെ അക്കാലത്തെ സാമൂഹിക വളർച്ചയിൽ വഹിച്ച പങ്ക് ആ തലമുറ ഒരിക്കലും മറക്കില്ല.
Show Full Article
TAGS:LOCAL NEWS 
Next Story