Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപച്ചക്കറി വില...

പച്ചക്കറി വില മുന്നോട്ട്​; വിപണി ഇടപെടൽ പിന്നോട്ട്​

text_fields
bookmark_border
PHOTO കോഴിക്കോട്: പൊതുവിപണിയിലെ വിലക്കയറ്റം തടയാനാവാതെ സർക്കാർ ഇരുട്ടിൽതപ്പുന്നു. പച്ചക്കറിക്കും ചെറിയ ഉള്ളിയടക്കമുള്ളവക്കും വില കുതിച്ചുയരുേമ്പാൾ ഇതരസംസ്ഥാനങ്ങളിലെ കാലാവസ്ഥയെ കുറ്റംപറഞ്ഞ് കൈകഴുകുകയാണ് അധികൃതർ. പച്ചക്കറി വില നിയന്ത്രിക്കാൻ ശക്തമായ ഇടപെടലുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ) സ്റ്റാളുകൾ പലയിടത്തും കാലിയാണ്. വിവിധ ആഘോഷകാലങ്ങളിൽ മാത്രം വിപണിയിൽ ഇടപെടാതെ വർഷം മുഴുവനും ജാഗ്രതപാലിക്കാൻ സർക്കാർ തയാറാകുന്നുമില്ല. 'ഒരു മുറം പച്ചക്കറി' പദ്ധതി ഒാണക്കാലത്തിനുശേഷം മുന്നോട്ട് പോയിട്ടില്ല. സംസ്ഥാനത്ത് ചെറിയ ഉള്ളിയുടെ വിലയാണ് മിന്നൽ വേഗത്തിൽ കുതിക്കുന്നത്. കോഴിക്കോട് വലിയങ്ങാടിയിലും പാളയത്തും വ്യാഴാഴ്ച ചെറിയ ഉള്ളിയുടെ വില കിലോക്ക് 160 രൂപയാണ്. മൊത്തക്കച്ചവടക്കാർ കിേലാക്ക് 150 രൂപ നിരക്കിലാണ് വിൽക്കുന്നത്. സൂപ്പർമാർക്കറ്റുകളിൽ പിന്നേയും കൂടും. കഴിഞ്ഞ മേയിൽ 30 രൂപയായിരുന്നു ഒരു കിലോഗ്രാം ചെറിയ ഉള്ളിയുടെ വില. തമിഴ്നാട്ടിലെ നാമക്കലിൽനിന്നാണ് ഉള്ളി എത്തിയിരുന്നത്. ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നും എത്തുന്നുണ്ട്. മഴ കനത്തതോടെ ഉൽപാദനം കുറഞ്ഞതിനാൽ വില കുതിച്ചുയർന്നെന്നാണ് കച്ചവടക്കാരുടെ ഭാഷ്യം. എന്നാൽ, മഴക്ക് മുേമ്പ വില ഉയർന്നുതുടങ്ങിയിരുന്നു. ഉത്തരേന്ത്യയിൽ ആവശ്യക്കാർ കൂടിയതും വിലക്കയറ്റത്തിന് മറ്റൊരു കാരണമാണ്. വില ഇനിയും ഉയരുെമന്ന് പ്രതീക്ഷിച്ച് പൂഴ്ത്തിവെപ്പ് നടത്തുന്നതും വിലക്കയറ്റത്തിനിടയാക്കുന്നു. വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ) സ്റ്റാളുകളിൽ അൽപം വിലകുറച്ച് ഉള്ളി വിൽക്കുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്നുമില്ല. മാവേലി സ്േറ്റാറുകളിൽ ചെറിയ ഉള്ളി കിട്ടാനുമില്ല. മാസങ്ങളായി ഇവ വിൽക്കാറില്ലെന്ന് സപ്ലൈകോ ജീവനക്കാർ പറഞ്ഞു. സർക്കാർ ഇടപെട്ട് മാവേലി സ്േറ്റാറുകളിൽ ഉള്ളിയെത്തിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story