Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിതാവി​െൻറ...

പിതാവി​െൻറ വൃക്കകൊണ്ടും രക്ഷിക്കാനായില്ല; ഫൈസലി​െൻറ ജീവൻ

text_fields
bookmark_border
കരൂപ്പടന്ന: ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് പിതാവി​െൻറ വൃക്ക സ്വീകരിച്ച ഫൈസൽ നിര്യാതനായി. കരൂപ്പടന്ന പള്ളിനട ജാറം റോഡിൽ തരുപീടികയിൽ ജമാലി​െൻറ മകൻ ഫൈസലാണ് (15) വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കരൂപ്പടന്ന പള്ളിനട പൗരസമിതിയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരിച്ചാണ് ചികിത്സക്കും ശസ്ത്രക്രിയക്കും പണം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. വ്യാഴാഴ്ച വൈകീട്ട് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമായത്. ഒരു നാട് പ്രാർഥനയോടെ ഒപ്പം നിന്നെങ്കിലും ഫൈസലി​െൻറ ആകസ്മിക വേർപാട് നാടിനെ തളർത്തി. വെള്ളിയാഴ്ച രാവിലെ കോഴിക്കോടുനിന്ന് എത്തിക്കുന്ന മൃതദേഹം രാവിലെ എട്ടിന് കരൂപ്പടന്ന പള്ളിനട മൻസിലുൽ ഹുദാ മദ്റസ ഹാളിൽ പൊതുദർശനത്തിന് വെക്കും. ഒമ്പേതാടെ കടലായി മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: ഖദീജാബി. സഹോദരി: മിസ്രിയ.
Show Full Article
TAGS:LOCAL NEWS 
Next Story