Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcc jal1

tcc jal1

text_fields
bookmark_border
കോടമുക്ക് എ.എം.എൽ.പിയിൽ രുചിയുടെ മാമാങ്കം കോടമുക്ക്: എ.എം.എൽ.പി സ്കൂളിൽ നൂറോളം നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും 'ഒാർത്തോപ്പതി' പ്രകൃതി ജീവന രീതിയെക്കുറിച്ച് ബോധവത്കരണ ക്ലാസും നടത്തി. നാടൻ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേളയിൽ വിദ്യാർഥികൾ വിവിധ ഭക്ഷ്യപദാർഥങ്ങൾ കൊണ്ടുവന്ന് പ്രദർശിപ്പിച്ചു. ഡോ. രാധാകൃഷ്ണ​െൻറ നേതൃത്വത്തിൽ ആരോഗ്യകരമായ ജീവിതശൈലി എങ്ങനെ സ്വായത്തമാക്കാം എന്നതിനെ കുറിച്ച് ക്ലാസ് നടന്നു. 51ൽ പരം പ്രകൃതിപാനീയങ്ങൾ ഉണ്ടാക്കുന്ന വിധം തത്സമയം കാണിച്ചുകൊടുത്തു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ ഉദ്ഘാടനം ചെയ്തു. ഷാജി അമ്പലത്തുവീട്ടിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് റിയാസ്, മദർ പി.ടി.എ പ്രസിഡൻറ് നിഷി അരവിന്ദാക്ഷൻ, പ്രധാനാധ്യാപകൻ ടി.യു. ജെയ്സൻ, അനു വർഗീസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story