Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൈയക്ഷര ശിൽപശാല

കൈയക്ഷര ശിൽപശാല

text_fields
bookmark_border
പാവറട്ടി: മുല്ലശ്ശേരി മലയാള തിളക്കം പദ്ധതിയുടെ തുടർപ്രവർത്തനത്തി​െൻറ ഭാഗമായി അന്നകര, എലവത്തൂർ ഗവ. വെൽെഫയർ എൽ.പി സ്കൂളിൽ പി.ടി.എയും മുല്ലശ്ശേരി ബി.ആർ.സിയും സംയുക്തമായി നടത്തി. മുല്ലശ്ശേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.എസ്. സദാശിവൻ അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ എം.കെ. മുഹമ്മദ് സിദ്ദീഖ് ആമുഖ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക ടി. സതീദേവി, എം.പി.ടി.എ പ്രസിഡൻറ് സൂര്യ ധനേഷ്, വെൽഫെയർ കമ്മിറ്റി ചെയർമാൻ എ.എ. മുസ്തഫ, ഒ.എസ്.എ പ്രസിഡൻറ് സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, ടി.എ. അമ്പിളി എന്നിവർ സംസാരിച്ചു. ബി.ആർ.സി ട്രെയിനർ എം.കെ. മുഹമ്മദ് സിദ്ദീഖ്, കോഒാഡിനേറ്റർമാരായ പി.കെ. ബിന്ദു, ബിന്ദു ജെ. തട്ടിൽ, പി.ജെ. ജോസ്ന, ജാസ്മിൻ താവു എന്നിവർ നേതൃത്വം നൽകി. പടം.. എലവത്തൂർ ഗവ. വെൽഫെയർ സ്കൂളിലെ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story