Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്.ഇ.ബി ഓഫിസ് ...

കെ.എസ്.ഇ.ബി ഓഫിസ് തിരിച്ചുകൊണ്ടുവരണം

text_fields
bookmark_border
ഗുരുവായൂർ: നഗരത്തിൽനിന്ന് മാറ്റിയ കെ.എസ്.ഇ.ബി ഓഫിസ് തിരിച്ചുകൊണ്ടു വരണമെന്നാവശ്യപ്പെട്ട് നഗരസഭ അധ്യക്ഷക്ക് നൽകിയ നിവേദനത്തിൽ ഒരു മാസമായിട്ടും നടപടിയെടുക്കാത്തതിൽ ട്രേഡേഴ്സ് കൾച്ചറൽ സ​െൻറർ പ്രതിഷേധിച്ചു. ഭാവി പരിപാടികൾ തീരുമാനിക്കാൻ ഗുരുവായൂരിലെ വിവിധ സംഘടനകളുടെ യോഗം ശനിയാഴ്ച നാലിന് ട്രേഡേഴ്സ് കൾച്ചറൽ സ​െൻററിൽ ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻറ് സി.ഡി. ജോൺസൻ, സെക്രട്ടറി പി.ഐ. ആേൻറാ, ഷാജി അതിരിങ്ങൽ, ടി.കെ. പരമേശ്വരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. നാമജപ ഘോഷയാത്ര ഗുരുവായൂർ: പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നാമജപ ഘോഷയാത്ര നടത്തി. മഞ്ജുളാൽ ക്ഷേത്രം പരിസരത്തുനിന്ന് ആരംഭിച്ച യാത്ര പാർഥസാരഥി ക്ഷേത്രത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരൻ, പി. നാരായണൻ, പി. സുധാകരൻ എന്നിവർ സംസാരിച്ചു. എ.സി.പി പി.എ. ശിവദാസൻ, സി.ഐമാരായ യു.എച്ച്. സുനിൽദാസ്, ഇ. ബാലകൃഷ്ണൻ, ബി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. കനറാ ബാങ്ക് ജീവനക്കാരുടെ വിളക്കാഘോഷം ഞായറാഴ്ച ഗുരുവായൂർ: ഏകാദശി വിളക്കാഘോഷത്തി​െൻറ ഭാഗമായി ഞായറാഴ്ച കനറാ ബാങ്ക് ജീവനക്കാരുടെ വിളക്കാഘോഷം നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്പൂർണ നെയ്വിളക്കായാണ് ആഘോഷം. രാവിലെ ഏഴിന് കാഴ്ചശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയാകും. ഉച്ചകഴിഞ്ഞുള്ള കാഴ്ചശീവേലിക്ക് പരക്കാട് തങ്കപ്പൻ മാരാർ, കലാമണ്ഡലം ഹരിനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അകമ്പടിയാകും. വൈകീട്ട് 5.30 മുതൽ ഗുരുവായൂർ മുരളിയും സംഘവും അവതരിപ്പിക്കുന്ന സ്‌പെഷൽ നാഗസ്വരം അരങ്ങേറും. 6.30ന് പനമണ്ണ ശശി, ഗുരുവായൂർ ശശി എന്നിവരുടെ ഡബിൾ തായമ്പക. രാത്രി വിളക്കെഴുന്നള്ളിപ്പിന് വിശേഷാൽ ഇടയ്ക്ക നാഗസ്വര പ്രദക്ഷിണവുമുണ്ടാകും. മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന കലാപരിപാടികൾ രാവിലെ ഏഴിന് കനറാ ബാങ്ക് ചീഫ് മാനേജർ ജെ.കെ. മായ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30 വരെ ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. 6.30ന് പിന്നണി ഗായകരായ ദുർഗ വിശ്വനാഥ്, വൈഷ്ണവ് ഗിരീഷ്, കോവൈ പ്രദീപ്, ജയരാജ് എന്നിവർ പങ്കെടുക്കുന്ന ഭക്തിഗാനമേളയുമുണ്ടാകും. ബാങ്ക് ചീഫ് മാനേജർ മദൻ ഗോപാൽ അച്ചത്ത്, മാനേജർ പി. വിനോദ്, എം.എസ്. ഭാസ്‌കരൻ, വി.ജി. ശശി, എസ്. നന്ദകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story