Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിസ്ഥിതി മലിനീകരണം:...

പരിസ്ഥിതി മലിനീകരണം: പോട്ടയിലെ അലുമിനിയം കമ്പനി പൂട്ടാന്‍ ഹൈകോടതി ഉത്തരവ്

text_fields
bookmark_border
ചാലക്കുടി: നഗരസഭ 35-ാം വാര്‍ഡ് പോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അലുമിനിയം കമ്പനി അടച്ചിടാന്‍ ഹൈകോടതി ഉത്തരവ്. പരിസരവാസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ സമിതി ഹൈകോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്. സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് ജില്ല ആരോഗ്യവകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും ചേര്‍ന്ന് പരിശോധന നടത്തിയതി​െൻറ അടിസ്ഥാനത്തില്‍ മലിനീകരണം അനുവദനീയമായ അളവിലും കൂടുതലാണെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതി​െൻറ അടിസ്ഥാനത്തില്‍ ജസ്റ്റിസ് രാമചന്ദ്രമേനോനും ജസ്റ്റിസ് ഷേര്‍സിയും അടങ്ങുന്ന ഡിവിഷന്‍ െബഞ്ചാണ് കമ്പനി അടച്ചിടാന്‍ ഉത്തരവിട്ടത്. 34 വര്‍ഷമായി കമ്പനി പോട്ടയില്‍ പ്രവര്‍ത്തിച്ചുവരുന്നു. സമീപത്തെ 107 കുടുംബങ്ങളുടെ കിണറിലും കോരഞ്ചിറയിലും മാലിന്യം കലര്‍ന്നതുമായി ബന്ധപ്പെട്ടാണ് കമ്പനി സംശയത്തി​െൻറ നിഴലിലായത്. കിണറുകളിലെ ജലത്തില്‍ മാലിന്യം കാണപ്പെട്ടതിനും ജനങ്ങള്‍ക്ക് മാറാരോഗങ്ങള്‍ വരുന്നതിനും കാരണം കമ്പനിയുടെ പ്രവര്‍ത്തനമാണെന്ന് അടുത്തകാലത്തായി ആരോപണം ഉയരുകയായിരുന്നു. കമ്പനിയില്‍ പഴയ അലുമിനിയം പാത്രങ്ങള്‍ ആസിഡ് ഉപയോഗിച്ച് ഉരുക്കുന്നതി​െൻറ മാലിന്യം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതായി പരിസരവാസികള്‍ ആരോപിച്ചിരുന്നു. കമ്പനിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പൗരസമിതി കോ-ഓഡിനേറ്റര്‍ ജോഷി കല്ലുവീട്ടില്‍, ബിജിത്ത് പറമ്പിക്കാട്ടില്‍, റാഫി പട്ടത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story