Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനടുവിൽക്കരയിൽ ആന...

നടുവിൽക്കരയിൽ ആന ഇടഞ്ഞു; പ്രതിഷേധവുമായി കോളനി നിവാസികൾ

text_fields
bookmark_border
വാടാനപ്പള്ളി: നടുവിൽക്കരയിൽ ആന ഇടഞ്ഞ് തെങ്ങുകൾ പിഴുതെറിഞ്ഞു. പ്രതിഷേധവുമായി കോളനി നിവാസികളുടെ ബഹളം. പാർഥസാരഥി എന്ന ആനയാണ് വ്യാഴാഴ്ച രാത്രി ഇടഞ്ഞത്. പുത്തില്ലത്ത് ക്ഷേത്രത്തിന് വടക്ക് സ്വകാര്യ സ്ഥലത്താണ് ഏറെ നാളായി ആനയെ തളച്ചിരിക്കുന്നത്. കാലിലെ മുറിവും പഴുപ്പും കാരണം ചങ്ങല കെട്ടാൻ കഴിയാതെ പ്ലാസ്റ്റിക് കയർകൊണ്ടാണ് കെട്ടി തളച്ചിരുന്നത്. ഒന്നാം പാപ്പാൻ ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പോയിരുന്നു. ഈ നേരം രണ്ടാം പാപ്പാൻ അടുത്ത് വന്നതോടെ ആന പാപ്പാനെ ഓടിച്ചു. കാലിലെ മുറിവിലെ വേദനമൂലം ഇടഞ്ഞ ആന അടുത്തുള്ള തെങ്ങുകൾ കുത്തിമറിച്ചിട്ടു. ഇതോടെ സമീപത്തെ കോളനി നിവാസികൾ പരിഭ്രാന്തരായി. പിന്നീട് ഒന്നാം പാപ്പാൻ എത്തി. കോളനി നിവാസികൾ ആനയെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ബഹളമായി. രണ്ട് വർഷം മുമ്പ് ഗണേശമംഗലം എം.എൽ.എ വളവിന് വടക്ക് വെച്ച് ഇടഞ്ഞ് നാശം ഉണ്ടാക്കിയ ആനയാണേത്ര. ചങ്ങല ഉപയോഗിക്കാതെ കയറുകൊണ്ട് കെട്ടുമ്പോൾ പൊട്ടൽ ഉണ്ടാകുമെന്ന ഭയമാണ് കോളനി നിവാസികൾക്ക്. മുറിവിലെ വേദന കാരണം രാത്രി ആന ഉറക്കെ നിലവിളിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കോളനിക്കാർ ബഹളംവെച്ചതോടെ പൊലീസും എത്തി. ആനയെ കൊണ്ടുപോകണമെന്നും കയർ പൊട്ടിച്ച് ആന നാശം വിതക്കുമെന്ന് നാട്ടുകാർ െപാലീസിനോട് പറഞ്ഞു. രാത്രി ഏറെ വൈകിയും കോളനിക്കാരുടെ ബഹളമാണ്. അതേസമയം ഫോറസ്റ്റ് അധികൃതരാണ് നടപടിയെടുക്കേണ്ടതെന്ന് വാടാനപ്പള്ളി എസ്.ഐ ശ്രീജിത്ത് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story